ബെംഗളൂരു: ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ കേരളം ആർ.ടി.സിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു.ബന്ദിപ്പൂർ രാത്രി യാത്ര പാസ്സുള്ള സൂപ്പർഫാസ്റ്റ് ബസാണ് സ്വിഫ്റ്റിലേക്ക് മാറ്റിയത്. രാത്രി 8 ന്റെ മൈസൂരു റോഡ് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി വഴി പുലർച്ചെ 4. 25ന് കോഴിക്കോട് എത്തും.കോഴിക്കോട്ട് നിന്നും രാവിലെ 7 ന് തിരിച്ച് വൈകിട്ട് 4 ന് ബെംഗളുരുവിലെത്തും
വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം.
ശരീര വണ്ണം കുറക്കാമെന്ന് ഉറപ്പുനല്‍കി ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി.സംഭവത്തില്‍ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ 23കാരി വര്‍ഷയുടെ ആരോഗ്യ സ്ഥിതിയാണ് ശസ്ത്രക്രിയക്ക് പിന്നാലെ വഷളായത്. പ്രസവ ശേഷം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് വര്‍ഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടിയത്.
ആദ്യം നടന്ന കീ ഹോള്‍ സര്‍ജറി പരാജയപ്പെട്ടതോടെ ജൂണ്‍ 11ന് വീണ്ടും വയറില്‍ ശസ്ത്രക്രിയ നടത്തുകയായിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് ഫലപ്രാപ്തി ഉണ്ടായില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വര്‍ഷയുടെ ജീവൻ തന്നെ അപകടത്തിലായി.പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് മുഖാന്തരമാണ് കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കില്‍ വര്‍ഷയും കുടുംബവും എത്തിയത്. അറുപതിനായിരം രൂപയാണ് ചികിത്സക്കായി മുടക്കിയത്.
ആരോഗ്യാവസ്ഥ മോശമായതോടെ കഴിഞ്ഞ ജൂണ്‍ 18ന് വര്‍ഷ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് വര്‍ഷയുടെ അമ്മ സരിത കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അനസ്തേഷ്യ കൊടുത്തല്ല മകള്‍ക്ക് സര്‍ജറി നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.ചികിത്സയുടെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ മകള്‍ പറഞ്ഞത് കേട്ടിട്ട് സഹിക്കാനായില്ലെന്നും പലര്‍ക്കും ഇത്തരം അബദ്ധം പറ്റിയിട്ടും ആരും പരാതിയുമായി രംഗത്ത് വരാത്തതാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.
പരാതിയില്‍ ശാസ്ത്രക്രിയ നടത്തിയെന്ന് പറയുന്ന ഡോക്ടര്‍ സഞ്ജു സഞ്ചീവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡോക്ടര്‍ പ്രതികരിക്കാൻ തയ്യാറായില്ല. യുവതിയുടെ പരാതി പരിശോധിക്കുകയാണെന്നും ഡോക്ടര്‍ക്കെതിരെ ലഭിക്കുന്ന ആദ്യ പരാതിയാണിതെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി.