ബെംഗളൂരു: അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണറെയിൽവേ ഏറെ വൈകിയാണെങ്കിലും ബെംഗളൂരു-കൊച്ചുവേളി റൂട്ടിൽ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത് മലയാളിയാത്രക്കാർക്ക് ആശ്വാസമായി. വിഷു, ഈസ്റ്റർ, ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പ്രത്യേകതീവണ്ടി അനുവദിക്കണമെന്ന് മലയാളിസംഘടനകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ ആഘോഷങ്ങളെല്ലാം കഴിഞ്ഞതിനുശേഷമാണ് പ്രത്യേക തീവണ്ടിയനുവദിച്ചത്. 25മുതൽ ജൂൺ അവസാനംവരെ രണ്ടുമാസത്തേക്കാണ് പ്രത്യേക തീവണ്ടിയുടെ സർവീസ്.കൊച്ചുവേളി-ബെംഗളൂരു (06083) പ്രത്യേക തീവണ്ടി 25-ന് വൈകീട്ട് 6.05-നാണ് പുറപ്പെടുക. പിറ്റേന്നുരാവിലെ 10.55-ന് ബെംഗളൂരുവിലെത്തും. മേയ് രണ്ട്, ഒമ്പത്, 16, 23, 30, ജൂൺ ആറ്, 13, 20, 25 എന്നീ തീയതികളിൽ സർവീസ് നടത്തും.
ബെംഗളൂരുവിൽനിന്ന് 26-ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. മേയ് മൂന്ന്, 10, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ സർവീസുണ്ടാകും.കെ.ആർ. പുരം, ബെംഗാരപ്പേട്ട്, തിരുപ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം;
മലബാര്‍ എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി. എറണാകുളം – ഗുരുവായൂര്‍ സ്പെഷലും ഇന്ന് സര്‍വീസ് നടത്തില്ല. മലബാര്‍ എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
തിങ്കളാഴ്ച മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്, എംജിആര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും, 06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടത്തും 06430 നാഗര്‍കോവില്‍- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യല്‍ നേമത്തും യാത്ര അവസാനിപ്പിക്കും.
16629 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ പകല്‍ 3.05നും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അണ്‍റിസര്‍വ്ഡ് സ്പെഷ്യല്‍ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.വെള്ളിയാള്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ഭക്ഷണ ശാലകള്‍ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്ബാനൂര്‍ ഭാഗത്തെ പാര്‍ക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചിട്ടുണ്ട്.