Home Featured ബംഗളുരു :വൈജ്ഞാനിക സമ്മേളനം Feb 19 ന്

ബംഗളുരു :വൈജ്ഞാനിക സമ്മേളനം Feb 19 ന്

ബംഗളുരു: ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ബാംഗ്ലൂർ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം Feb 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.ഹാരിസ് കായകൊടി,അർഷദ് ആൽഹികമി,അബ്ദുൽ അഹദ് സലഫിതുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഗം ഭാരവാഹികളെ തെരെഞ്ഞെടുത്തു .സ്വാഗത സംഗംചെയർമാൻ ബഷീർ കെ വി, കൺവീനർ ആയി ഹാരിസ് ബന്നുർ വിവിധ വകുപ്പ് ഭാരവാഹികളായി .പബ്ലിസിറ്റി : ശഹീർഫിനാൻസ് : ജമീ ഷ്പ്രോഗ്രാം : മഹ്മൂദ് ഫുഡ് : അബ്ദുൽ ഗഫൂർരജിസ്ട്രേഷൻ : ഷംറാസ് മീഡിയ: നിസാംപ്രിൻ്റ്: ആഷിക് ഒതായിഎന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9886876529,9964099647

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമം; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കുമ്ബള: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് താഴെ വീണ് ഗുരുതര പരിക്ക്. ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദു റഹ്മാന്റെ മകന്‍ സി.എം. അലി അക്ബറിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടിന് കുമ്ബള റെയില്‍വേ സ്റ്റേഷനിലാണ് അപകടം.കാഞ്ഞങ്ങാട്ട് സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ഥിയാണ്.

ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങിയത് കണ്ട മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നടുവിനും വയറിനും കൈകാലുകള്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. അപകടനില തരണം ചെയ്തിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group