Home Featured ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും

ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും

കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) ബുധനാഴ്ച മുതല്‍ മാർച്ച്‌ 27 വരെ കൊച്ചുവേളിക്കും കന്യാകുമാരിക്കും ഇടയില്‍ സർവിസ് റദ്ദാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ അറിയിച്ചു.നാഗർകോവില്‍ ടൗണ്‍, നാഗർകോവില്‍, കന്യാകുമാരി സെക്ഷനില്‍ പാളം ഇരട്ടിപ്പിക്കല്‍ പ്രവൃത്തി നടക്കുന്നതിനാലാണ് ഈ ക്രമീകരണം. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം പേട്ട മുതല്‍ കന്യാകുമാരി വരെ സർവിസ് ഉണ്ടായിരിക്കില്ല. തിരിച്ച്‌ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) മാർച്ച്‌ 22 മുതല്‍ 27 വരെ കൊച്ചുവേളിയില്‍നിന്നാണ് പുറപ്പെടുക. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയില്‍ സർവിസ് നടത്തില്ല.

ചൊവ്വാഴ്ച കെ.എസ്.ആർ ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) നാഗർകോവിലില്‍ സർവിസ് അവസാനിപ്പിച്ചു. കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ബുധനാഴ്ച നാഗർകോവിലില്‍നിന്ന് സർവിസ് ആരംഭിക്കും.

ടെലിഗ്രാം വഴി കേരളത്തില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകം; സൈബര്‍ പൊലീസ് ജാഗ്രതയില്‍

സമൂഹ മാധ്യമമായ ടെലിഗ്രാം വഴി, സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്.മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഗ്രൂപ്പില്‍ ചേരുന്നവർ കാണുന്നത്, ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലഭിച്ച വൻതുകയുടെ സ്ക്രീൻ ഷോട്ടുകളും പോസ്റ്റുകളുമായിരിക്കും. ഈ രീതിയിലാണ് ഇരകളെ കുടുക്കുന്നത്. എന്നാല്‍, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി ചമയുന്നവരില്‍ ഭൂരിപക്ഷവും തട്ടിപ്പ് കമ്ബനിയുടെതന്നെ ആളുകളായിരിക്കും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

തുടക്കത്തില്‍ വെബ്സൈറ്റ് വഴി ചെറിയ തുക നിക്ഷേപിച്ചാല്‍പോലും തട്ടിപ്പുകാർ അമിതലാഭം നല്‍കും. ഇതോടെ കമ്ബനിയില്‍ കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നല്‍കും. എന്നാല്‍, ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാകും മനസ്സിലാകുക. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്ബോള്‍ ജി.എസ്.ടിയുടെയും നികുതിയുടെയും മറവില്‍ കൂടുതല്‍ പണം തട്ടിയെടുക്കുകയാണ് പതിവ്.

ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്ബറില്‍ സൈബർ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group