തിരക്കേറിയ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ടെയിനുകളിലെ (16527/16528) രണ്ടു സ്ലീപ്പർ കോച്ചുകള്‍ ജനറലായി മാറ്റാൻ നിർദേശം.റിസർവ് ചെയ്യാത്ത യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചാണിത്. കോയമ്ബത്തൂർ വഴിയുള്ള ഈ ടെയിനിയിലെ സ്ലീപ്പർ കോച്ച് യാത്രക്കാർക്ക് ഇത് തിരിച്ചടിയാകും. ഹാസൻ-മംഗളൂരു വഴി ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് ടെയിൻ (16511/16512) ഉണ്ടെങ്കിലും കൂടുതല്‍ യാത്രക്കാർ കോയമ്ബത്തൂർ വഴിയാണ്.
ഒരു കോച്ചില്‍ 80 ബർത്തുകളാണുണ്ടാവുക. രണ്ടെണ്ണം ജനറലാവുന്നതോടെ 160 പേർക്ക് റിസർവേഷൻ സൗകര്യം ഇല്ലാതാവും. പുതുവർഷ സമ്മാനമാവും ഈ ‘ഉറക്കം’ കെടുത്തല്‍. നേരത്തേ ഈ ടെയിനില്‍ രണ്ട് സ്ലീപ്പർ കോച്ചുകള്‍ കുറച്ച് എ.സി കോച്ചിലേക്ക് മാറ്റിയിരുന്നു. നിലവില്‍ 11 സ്ലീപ്പർ കോച്ചാണുള്ളത്. ഇത് ഒമ്ബതാവും. രണ്ട് ജനറല്‍ കോച്ചുള്ളത് നാലാകും.
മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേര്‍ക്ക് ജീവപര്യന്തം
ജീവനക്കാരനെ ജനനേന്ദ്രിയം ഛേദിച്ചശേഷം കൊലപ്പെടുത്തി കൊടൈക്കനാലില്‍ തള്ളിയ കേസില്‍ ചെന്നൈയിലെ വ്യവസായിയും മകനും ഉള്‍പ്പെടെ ആറുപേർക്ക് മദ്രാസ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു.എല്ലാ പ്രതികള്‍ക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍ പത്തുലക്ഷംരൂപ അച്ഛനും മകനും നല്‍കണം.ചെന്നൈയിലെ കെ.എസ്.ആർ. ഫ്രൈറ്റ് ഫോർവേഡേഴ്‌സ് സ്ഥാപന ഉടമ എസ്. കൃഷ്ണമൂർത്തി (70), മകൻ കെ. പ്രദീഖ് (31), സഹായികളായ ആർ. കണ്ണൻ (51), എസ്. വിജയകുമാർ (46), ജോണ്‍ (47), എം. സെന്തില്‍ (41) എന്നിവർക്കാണ് ശിക്ഷ.കൃഷ്ണമൂർത്തിയുടെ ഡ്രൈവർ ഹേമകുമാർ എന്ന ബാബുവാണ് കൊല്ലപ്പെട്ടത്.
2010-ജൂണിലാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന കൃഷ്ണമൂർത്തിയുടെ മകളുമായി ഹേമകുമാറിന് അടുപ്പമുണ്ടെന്ന് ഓഫീസില്‍ പ്രചാരണമുണ്ടായതാണ് തുടക്കം.ഹേമകുമാറും യുവതിയും തമ്മില്‍ വാക്‌തർക്കമുണ്ടായിരുന്നതായും ഒരു ജീവനക്കാരൻ കൃഷ്ണമൂർത്തിക്ക് വിവരംനല്‍കി. ഇതോടെ കൃഷ്ണമൂർത്തിയും മകനുംചേർന്ന് ഹേമകുമാറിനെ വധിക്കാൻ ഗൂഢാലോചന തയ്യാറാക്കി. അവരുടെ ക്രോംപേട്ടിലെ അപ്പാർട്ട്മെന്റിലേക്ക് ഹേമകുമാറിനെ കൊണ്ടുപോയി നാലു സഹായികളെക്കൂട്ടി മർദിക്കുകയും ജനനേന്ദ്രിയം ഛേദിച്ചശേഷം കൊല്ലുകയുമായിരുന്നു.
പിന്നീട് മൃതദേഹം കൊടൈക്കനാലിലെത്തിച്ച് പാറയിടുക്കില്‍ തള്ളി. അതിനിടെ, മകനെ കാണാനില്ലെന്ന് ഹേമകുമാറിന്റെ അച്ഛൻ പോലീസില്‍ പരാതി നല്‍കി. തുടർന്നു നടത്തിയ തിരച്ചിലിലാണ് കൊടൈക്കനാലില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അഭിരാമിപുരം പോലീസ് കൃഷ്ണമൂർത്തിയെയും മകനെയും നാലു സഹായികളെയും അറസ്റ്റുചെയ്തു.