Home Featured ബെംഗളൂരു- കലബുറഗി വന്ദേഭാരത് നാളെ മുതൽ

ബെംഗളൂരു- കലബുറഗി വന്ദേഭാരത് നാളെ മുതൽ

ബെംഗളൂരു : പ്രധാനമന്ത്രി കഴിഞ്ഞദിവസംഓൺലൈനായി ഫ്ലാഗ് ഓഫ് നിർവഹിച്ച ബെംഗളൂരു- കലബുറഗി വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്‌ച മുതൽ സർവീസ് തുടങ്ങും. ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് കലബുറഗിയിലെത്തും.തിരികെ കലബുറഗിയിൽനിന്ന് രാവിലെ 5.15- ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും. യെലഹങ്ക, ധർമവാരം, അനന്തപുർ, ഗുണ്ട്കൽ, മന്ത്രാലയം റോഡ്, റായ്പൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുണ്ടാകുക

ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം കടുത്ത നടപടികളിലേക്ക് ബെംഗളൂരു നഗരസഭാ

ബെംഗളൂരു : ജലക്ഷാമം രൂക്ഷമായതിനെത്തുടർന്നു കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബെംഗളൂരു നഗരസഭാ അധികൃതര്‍.പൂന്തോട്ടം നനയ്ക്കാനും വാഹനം കഴുകാനും ശുദ്ധജലം ഉപയോഗിക്കരുതെന്നും ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് നല്‍കി. ഇങ്ങനെ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തും.നിര്‍ദേശം ലംഘിക്കുന്നവർക്ക് ആദ്യം 5000 രൂപയും തുടര്‍ന്നുള്ളവയ്ക്ക് പ്രതിദിനം 500 രൂപയും പിഴ നല്‍കണം.

You may also like

error: Content is protected !!
Join Our WhatsApp Group