ബാംഗ്ലൂർ: ബാംഗ്ലൂരിലെ മലയാളി മുസ്ലിംകളുടെ ഇസ്‌ലാമിക-സാംസ്കാരിക കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിനായി, ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്‌താർ മീറ്റ് ഇന്ന് (മാർച്ച് 9, ഞായറാഴ്ച) ശംസ് കോൺവൻഷൻ സെന്റർ, ഹൈന്സ് റോഡ്, ശിവാജി നഗറിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് 2:00 മുതൽ ആരംഭിക്കുന്ന ഈ പരിപാടിയിൽ വൈജ്ഞാനിക ക്ലാസുകളും വിവിധ സാമൂഹിക പരിപാടികളും അരങ്ങേറും.
പരിപാടി പ്രശസ്ത ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കൂടാതെ, അബ്ദുൽ ആഹദ്, ബിലാൽ ആഹദ്, ബിലാൽ കൊല്ലം, നിസ്സാർ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.
ഇഫ്‌താർ മീറ്റിന്റെ ഭാഗമായി സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവയും സംഘടിപ്പിച്ചിരിക്കുകയാണ്. സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളും കുട്ടികൾക്കായി കളിച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗിനായി വിപുലമായ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മലയാളി മുസ്ലിംകളുടെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇസ്‌ലാമിക വിജ്ഞാനം പങ്കുവയ്ക്കുന്നതിനും ഈ കൂട്ടായ്മ വലിയൊരു അവസരമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 99000 01339.
പുസ്തകം നോക്കിയും പരീക്ഷ എഴുതാം’; ഹൈസ്കൂൾ പരീക്ഷയിൽ ഓപ്പൺ ബുക്ക് ഉൾപ്പെടെ പരീക്ഷിക്കാമെന്ന് നിർദേശം
ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് നിർദേശം.കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓൺ ഡിമാൻഡ് എക്സാം), വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചർ വിലയിരുത്തണം.
തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങൾക്കുള്ളശേഷി, ഉത്തരവാദിത്വപൂർണമായി തീരുമാനമെടുക്കൽ എന്നീ അഞ്ചു കഴിവുകൾ വിലയിരുത്തും. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.
അഞ്ചു ശേഷികളിൽ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കിടും. ഉത്തരവാദിത്വമുള്ള തലമുറയാക്കി വിദ്യാർഥികളെ വളർത്താൻ ഈ രീതി സഹായിക്കുമെന്ന് അധികൃതർ ‘മാതൃഭൂമി’യോടു പറഞ്ഞു. പ്രോജക്ട്, സെമിനാർ, പഠനപ്രവർത്തനം, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വ്യത്യസ്തമാർഗങ്ങൾ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.