ബെംഗളൂരു: 55 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളുമായി ബെംഗളൂരു രാജ്യാന്തര ചലച്ചിത മേളയ്ക്ക് ഇന്ന് കൊടിയേറും. ഹെബ്ബാൾ ജികെവികെ ഓഡിറ്റോ റിയത്തിൽ വൈകിട്ട് 5നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയദർശൻ, കന്നഡ താരങ്ങളായ ദർശൻ, ഭാ രതി വിഷ്ണുവർധൻ എന്നിവർ പങ്കെടുക്കും. ഡെലിഗേറ്റുകൾക്കു ള്ള സിനിമകളുടെ പ്രദർശനം നാളെ 9ന് പ്രധാനവേദിയായ രാജാ ജിനഗർ ഓറിയോൺ മാളിലെ പി വിആർ സിനിമാസിൽ ആരംഭിക്കും ചാമരാജ്പേട്ടിലെ ഡോ.രാജ് ഭവന, ബനശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമി എന്നിവിടങ്ങളിലും പ്രദർശനം ഉണ്ടായിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ ഗമായി തിയറ്ററിലെത്താതെ തന്നെ സിനിമ കാണാൻ ഒടിടി പ്രദർശന സൗകര്യവുമുണ്ട്. ഡെലിഗേറ്റുകൾക്ക് 2 ഡോസ് കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റും എൻ 95 മാസ്കും നിർബ ന്ധമാണെന്ന് കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനീൽ പുരാനിക് പറഞ്ഞു. 10നു സമാപിക്കും. *5 മലയാള ചിത്രങ്ങൾ മത്സരത്തിന്* ഏഷ്യൻ, ഇന്ത്യൻ, കന്നഡ, കന്നഡ പോപ്പുലർ എന്റർടെയ്ൻ മെന്റ് മത്സര വിഭാഗങ്ങളിലായി 2020-21ൽ പുറത്തിറങ്ങിയ ചിത്ര ങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യൻ വിഭാഗത്തിൽ മലയാളി ജി.പ്രഭയുടെ സംസ്കൃത ചിത്രം തയാ പ്രദർശിപ്പിക്കും. ഇന്ത്യൻ വിഭാഗത്തിൽ 5 മലയാള ചിത്രങ്ങൾ മത്സരത്തിനുണ്ട്. ഷെറി, ടി.ദീപേഷ് എന്നിവരു ടെ അവനോവിലോന, വിഷ്ണു മോഹന്റെ മേപ്പടിയാൻ, വിജേഷ് മണിയുടെ മ് (സൗണ്ട് ഓഫ് പെയിൻ), താര രാമാനുജന്റെ നി ഷില്ലോ, സിദ്ദിഖ് പറവൂരിന്റെ താഹിറ എന്നിവയാണിവ.