Home Featured ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് അവസാനിക്കും

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് അവസാനിക്കും

ബെംഗളൂരു: ഒരാഴ്ച നീണ്ടു നിന്ന ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശില വീഴും. മല്ലേശ്വരം ജെ.എൻ. ടാറ്റാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന സമാപപനചടങ്ങ് ഗവർണർ താവർച്ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. മത്സരത്തിലെ മികച്ച സിനിമകൾക്കുള്ള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്യും. മന്ത്രി ഡോ. സി. എൻ. അശ്വത് നാരായൺ, ഡി.വി. സദാനന്ദഗൗഡ എന്നിവർ പങ്കെടുക്കും.

മുഖ്യവേദിയായ രാജാജി നഗറിലെ ഓറിയോൺ മാളിലെ പി.വി.ആർ സിനിമാസിൽ സമാപന ദിവസമായ ഇന്ന് രാവിലെ 10 മുതൽ രാത്രി 7.30 വരെ പ്രദർശനമുണ്ടാകും. ജർമനി ഇൻ ഓട്ടം (ജർമൻ), ദ ഡേ ഈസ് ഓവർ (ചൈനീസ്), നോട്ട് ടുഡെ (ഹിന്ദി), ഫാൻ ഗേൾ (ഫിലിപ്പിനോ), ഫെതേഴ്സ്(അറബിക്) ഡിയർ കോഡ്സ് (റഷ്യൻ) എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group