Home Featured ഇതാണ് ‘ഇഡ്ഡലി എടിഎം’; ഇനി 24 മണിക്കൂറും ഇഡ്ഡലി കഴിക്കാം!

ഇതാണ് ‘ഇഡ്ഡലി എടിഎം’; ഇനി 24 മണിക്കൂറും ഇഡ്ഡലി കഴിക്കാം!

ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഇഡ്ഡലിയോടൊപ്പം ചമന്തി കൂടി ഉണ്ടെങ്കിലോ… പിന്നെ വെറെയൊന്നും വേണ്ട. അത്തരം ഇഡ്ഡലി പ്രേമികള്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണിത്. 24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.

ബെംഗളൂരുവില്‍ ആണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് വൈറലായിരിക്കുന്നത്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്‍റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്‍റ് ചെയ്ത് ഫുഡ് ഓര്‍ഡര്‍ ചെയ്യാം.

ഓര്‍ഡര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവം നമ്മുടെ കയ്യില്‍ എത്തും. ഒരു യുവതി ഇത്തരത്തില്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘ബെംഗളൂരുവിലെ ഇഡ്ഡലി എടിഎം’ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

പൊതു ഇടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരാളുടെ കമന്‍റ്. ഇത് വീട്ടില്‍ വാങ്ങി വച്ചാല്‍ പണി കുറഞ്ഞു കിട്ടുമെന്നും ചില വീട്ടമ്മമാര്‍ പറയുന്നു. അപ്പോഴേയ്ക്കും ഇഡ്ഡലിയുടെ രുചിയെ കുറിച്ചും ഗുണമേന്മയെക്കുറിച്ചുമൊക്കെ ചിലര്‍ ആശങ്ക അറിയിക്കുകയും ചെയ്തു.

സമൂസയില്‍ എഴുതിയിരിക്കുന്നത് എന്ത്? വൈറലായി ഫോട്ടോ…

എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് ടെക്നോളജിയും ഡിജിറ്റല്‍ മുന്നേറ്റവും കൊണ്ടുവന്നിട്ടുള്ളത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. മുൻകാലങ്ങളില്‍ മനുഷ്യര്‍ അവരുടെ അധ്വാനം കൊണ്ട് മാത്രം ചെയ്തിരുന്ന ജോലികള്‍ പിന്നീട് മെഷീനുകളുടെ സഹായത്തോടെ ചെയ്യാവുന്ന സാഹചര്യമായി.പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ എല്ലാം വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമെല്ലാം തുടങ്ങി.

ഇത് കച്ചവടമേഖലയെ അതിവേഗം വളര്‍ത്തുന്നതിനും ആകെ സാമ്പത്തികാവസ്ഥ മാറുന്നതിനുമെല്ലാം സഹായകമായിട്ടുണ്ട്.ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ടെക്നോളജിയുടെ സഹായമെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ എളുപ്പത്തിലായി. ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു സംഗതിയാണിനി പങ്കുവയ്ക്കുന്നത്.

നമ്മള്‍ ഹോട്ടലുകളിലോ ബേക്കറികളിലോ പോയാല്‍, അവിടെയുള്ള സ്നാക്സുകളില്‍ പച്ചക്കറിയേത്- നോണ്‍ വെജിറ്റേറിയൻ ഏത് എന്നെല്ലാം സംശയം വരാം.അതുപോലെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന സ്നാക്സാണെങ്കിലും തുറന്നുനോക്കാതെ വെജ് ആണോ നോണ്‍ വെജ് ആണോ എന്നറിയാൻ പലപ്പോഴും സാധിക്കറില്ല. എന്നാലീ പ്രശ്നത്തിന് പരിഹാരമായി സമൂസയില്‍ തന്നെ അതിന്‍റെ ഫില്ലിംഗ് ഏതാണെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ് ബംഗലൂരുവിലുള്ള ഒരു റെസ്റ്റോറന്‍റ്.

ശോഭിത് ബക്ലിവാള്‍ എന്നയാളാണ് ഇതിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നല്ലൊരു കണ്ടെത്തലാണിതെന്ന അടിക്കുറിപ്പുമായാണ് ശോഭിത് ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് നിരവധി പേരാണ് ഈ ആശയത്തെ അനുകൂലിച്ച് അഭിപ്രായം പങ്കിട്ടിരിക്കുന്നത്. ബംഗലൂരുവിലെ റെസ്റ്റോറന്‍റ് ചിത്രം പങ്കുവച്ചതിന് ശോഭിതിന് പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.ഉരുളക്കിഴങ്ങ് ഫില്ലിംഗ് ആണെങ്കില്‍ ആലൂ, നൂഡില്‍ ആണ് ഫില്ലിംഗ് എങ്കില്‍ നൂഡില്‍ എന്നുമെല്ലാം സമൂസയുടെ പുറത്തെ കട്ടിയുള്ള ഭാഗത്ത് മെഷീൻ വച്ചുതന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഏതായാലും രസകരമായ ആശയത്തിന് അധികവും കയ്യടി തന്നെയാണ് ലഭിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group