ബെംഗളൂരു: ജലക്ഷാമത്തിന് അധികൃതർ പരിഹാരം കാണുന്നില്ലെന്നാരോപിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബെംഗളൂരുവിലെ ഹൗസിങ് സൊസൈറ്റി. ഹുളിമാവിലെ റെസിഡൻഷ്യൽ ലേഔട്ടായ റോയൽ ലേക്ക്ഫ്രണ്ട് റസിഡൻസിയിലെ ആളുകളാണ് വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. വോട്ട് ബഹിഷ്കരിക്കുന്ന കാര്യം വ്യക്തമാക്കി ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കത്തെഴുതി. കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഭാവിയിലെ തിരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കുമെന്നും കത്തിൽ പറയുന്നു .
ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) 2003-04 കാലത്ത് നിർമിച്ച ലേഔട്ടിൽ ജലക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ കുഴൽക്കിണറുകൾ വറ്റിയെന്നും കാവേരി വെള്ളം ഇവിടെ ലഭിക്കുന്നില്ലെന്നും താമസക്കാർ പറഞ്ഞു.ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൽനിന്നുള്ള വെള്ളം ലഭിക്കാൻ കഴിഞ്ഞ 20 വർഷമായി ശ്രമിക്കുകയാണ്. ഇപ്പോൾ അമിത നിരക്കിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകളെയാണ് ഇവിടുത്തെ വീട്ടുകാർ ആശ്രയിക്കുന്നത്.
ജലക്ഷാമംതുടർന്നാൽ ഹെസറഘട്ട തടാകത്തിലെ വെള്ളം ഉപയോഗിക്കാൻ നീക്കം: ബെംഗളൂരു: ബെംഗളൂരുവിലെ ജലക്ഷാമം മേയിലുംതുടർന്നാൽ ഹെസറഘട്ട തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് നഗരത്തിൽ വിതരണം ചെയ്യാനൊരുങ്ങി ജല അതോറിറ്റി. ഇതിന്റെഭാഗമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു .എസ്.എസ്.ബി.) ചെയർമാൻ വി. രാംപ്രസാദ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം തടാകം സന്ദർശിച്ചു
തടാകത്തിൽ 0.3 ഘനയടി വെള്ളമുണ്ടെന്നും സമീപ പ്രദേശങ്ങളിൽ ഭൂഗർഭജലത്തിന്റെ അളവും കൂടുതലാണെന്നും രാംപ്രസാദ് മനോഹർ പറഞ്ഞു.ഹെസറഘട്ടയിലുള്ള ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനും വെള്ളം പമ്പ് ചെയ്യാൻ ഉപയോഗപ്പെടുത്തും. പമ്പിങ് സ്റ്റേഷനിൽനിന്ന് പൈപ്പ് കണക്ഷൻ ഉള്ള സ്ഥലങ്ങളിലേക്ക് പൈപ്പ് വഴിയും അല്ലാത്ത സ്ഥലങ്ങളിലേക്ക് വാട്ടർ ടാങ്കറുകളിലും വെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മേയ് മാസത്തിൽ ബെംഗളൂരുവിൽ ജലക്ഷാമം അനുഭവപ്പെട്ടെങ്കിൽ മാത്രമേ ഹെസറഘട്ട തടാകത്തിൽനിന്നുള്ള വെള്ളം ഉപയോഗിക്കുകയുള്ളൂ. ബെംഗളൂരുവിലെ ജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് രാംപ്രസാദ് പറഞ്ഞു.130 വർഷത്തോളം പഴക്കമുള്ള ഹെസറഘട്ട തടാകം 1894-ൽ ബെംഗളൂരുവിലെ കുടിവെള്ള ആവശ്യം നിറവേറ്റാനായിരുന്നു നിർമിച്ചത്. ഇപ്പോൾ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ഈ തടാകം.
സൂര്യഗ്രഹണത്തിന് ലോകാവസാനമെന്ന് ഭയന്നു; ഭര്‍ത്താവിനെ കുത്തിയും കുട്ടികളെ കാറില്‍ നിന്നെറിഞ്ഞും കൊന്ന് യുവതി
ലോസ് ആഞ്ചലസ്: സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറില്‍ നിന്നെറിഞ്ഞും യുവതി.ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷവിഷയങ്ങള്‍ ചെയ്യുന്ന ഇന്ഫ്ലുവെന്സറുമായ, ഡാനിയേല്‍ ചെര്‍ക്കിയാഹ് ജോണ്സണ് ആണ് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ‘ആത്മീയ യുദ്ധം’ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചിരുന്നത്.
ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്ബാണ് ഇവര്‍ ആക്രമണപരമ്ബര അഴിച്ചുവിട്ടത്.പങ്കാളിയായ ജേലന്‍ അലന് ചേനിയുമായി സംഭവത്തിന് മുമ്ബ് ഡാനിയേല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവര്‍ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്ബതുവയസുള്ള കുട്ടിയേയും കൂട്ടി കാറില്‍ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു. അതിവേഗത്തില്‍ ദേശീയപാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ കുട്ടികളെ കാറില്‍ നിന്നു പുറത്തേക്കെറിഞ്ഞത്.
ഏപ്രില്‍ നാലിന് തന്റെ എക്സില്‍ ‘ലോകം മാറുകയാണ് ശരിയായ ചേരി തിരഞ്ഞെടുക്കണമെന്ന്” ഡാനിയേല്‍ കുറിച്ചിരുന്നു. തൊട്ടടുത്ത ദിവസം ലോകാവസാനമടുത്തുവെന്നും അവര്‍ കുറിച്ചു.തന്റെ അക്കൗണ്ടിലൂടെ ജ്യോതിഷത്തിന് പുറമെ കോണ്‍സ്പിറസി തിയറികളും ഡാനിയേല്‍ പ്രചരിപ്പിച്ചിരുന്നു. കൊവിഡ് സമയത്ത് വാക്സീനുകള്‍ക്കെതിരെ ഇവര്‍ സംസാരിച്ചിരുന്നു. ഇത് കൂടാതെ ഓറ ക്ലിയറന്‍സ്, മദ്യപാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇവര്‍ കോണ്‍സ്പിറസികള്‍ പ്രചരിപ്പിച്ചിരുന്നു.