ബെംഗളൂരു: കുടകിൽ 2019-ലെ പ്രളയത്തിൽ വീട് നഷ്ടമായ സ്ത്രീ താമസിക്കാനിടമില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. വീടുകളിൽ വേലക്കാരിയായി ജോലിചെയ്തുകഴിയുന്ന 66-കാരി ശാന്തയാണ് കത്തെഴുതിയത്.വീട് പുനർനിർമിക്കാൻ സഹായമാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തധികൃതരെ ഉൾപ്പെടെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് അവർ കത്തിൽ പറയുന്നു. വാടകവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ദിവസവും ജോലിചെയ്തുകിട്ടുന്ന 300 രൂപ വാടകകൊടുക്കാൻ തികയുന്നില്ല.
മറ്റ് മാർഗങ്ങളൊന്നും കാണാഞ്ഞിട്ടാണ് കത്തെഴുതിയതെന്നും പറഞ്ഞു.2019-ലെ പ്രളയത്തിൽ കുടകിൽ വൻ നാശനഷ്ടമാണുണ്ടായത്. 2,47,628 വീടുകൾക്ക് നാശമുണ്ടായതാണ് സർക്കാർകണക്ക്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒട്ടേറെ വീടുകൾ തകർന്നു. ഒട്ടേറെ റോഡുകളും തകർന്നിരുന്നു. 9,621 കോടി രൂപയുടെ നഷ്ടമുണ്ടായി. വീട് നഷ്ടമായവർക്ക് വീട് വെച്ചുനൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ വാക്കുനൽകിയിരുന്നു. പക്ഷേ, പലർക്കും ഇതുവരെ വീട് ലഭിച്ചിട്ടില്ല.
ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ? ഞാനൊരു മനുഷ്യ സ്ത്രീയല്ലേ? എനിക്കുമില്ലേ വിശപ്പും ദാഹവും?’- ട്രാഫിക് വാര്‍ഡന്റെ ജോലി ചോദിച്ച് രാജേശ്വരി
പട്ടിണി മാറ്റാൻ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പിയെ കാണാൻ പെരുമ്ബാവൂരില്‍ നിന്ന് ആലുവയില്‍ എത്തിയ രാജേശ്വരി രണ്ടര മണിക്കൂര്‍ പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചു.ഒടുവില്‍ പിങ്ക് പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു പെരുമ്ബാവൂരിലേക്കുള്ള ബസ് സ്റ്റോപ്പില്‍ എത്തിച്ചു.2016 ഏപ്രില്‍ 28നു കുറുപ്പംപടിയില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മയാണു രാജേശ്വരി. അക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീടും രാജേശ്വരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘എനിക്കു വിശക്കുന്നു. പട്ടിണിയാണ്. എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. ട്രാഫിക് വാര്‍ഡന്റെ ജോലി എനിക്കിഷ്ടമാണ്.
എസ്പി അടക്കമുള്ളവര്‍ക്കു സന്മനസ്സ് ഉണ്ടെങ്കില്‍ തരട്ടെ.രാവിലെ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം 9.30നാണു പാലസ് റോഡില്‍ മുനിസിപ്പല്‍ റെസ്റ്റ് ഹൗസിനു മുന്നില്‍ എത്തി രാജേശ്വരി വാഹനങ്ങള്‍ നിയന്ത്രിച്ചത്. 12 വരെ അതു തുടര്‍ന്നു. തോളില്‍ ബാഗ് തൂക്കിയ ഒരു സ്ത്രീ പതിവില്ലാതെ നടുറോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ചുരുക്കം ചിലര്‍ രാജേശ്വരിയെ തിരിച്ചറിഞ്ഞു.വര്‍ഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകള്‍ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യില്‍ കാശൊന്നുമില്ല.
മൂത്ത മകളും ഭര്‍ത്താവും വേറെയാണ് താമസം. സര്‍ക്കാര്‍ പണിതു നല്‍കിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തി’-രാജേശ്വരി ദൈന്യതകള്‍ നിരത്തി. മകള്‍ കൊല്ലപ്പെട്ടതു വലിയ വാര്‍ത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളില്‍ നിന്നു സാമ്ബത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകള്‍ക്കു റവന്യു വകുപ്പില്‍ ജോലി നല്‍കി. അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്നുവെന്നും അന്നു തങ്ങളുടെ പേരില്‍ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.