ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച ബെംഗളൂരു പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്. ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി
മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം; പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്, രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യത്തിൻറെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ റാലിയിലായിരുന്നു മോദിയുടെ പരമാർശം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയരുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ തിരിച്ചടിയുണ്ടായേക്കുമെന്ന തോന്നലാണ് മോദിയുടെ വർഗീയ പരാമർശത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുസ്ലിം വിഭാഗത്തെ കൂടുതല്‍ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തിൻറെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തൻ്റെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.ഇന്ത്യ വഴിതെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശമൂലം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍. ഭയം നിമിത്തം, പ്രശ്നങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചിരുന്നു.മോദി ഇന്ന് മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ള ആളുകളെയുമാണ് വിളിച്ചത്.
2002 മുതല്‍ ഇന്നുവരെ മുസ്ലീങ്ങളെ അധിക്ഷേപിച്ച്, വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഗ്യാരന്റി’ പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി വീണ്ടും കള്ളപ്രചാരണങ്ങളുമായി രംഗത്തെത്തുകയാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അബദ്ധത്തില്‍ പോലും സത്യം പറയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.
2006ല്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ കൗണ്‍സില്‍ ചർച്ചയില്‍ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, ന്യുനപക്ഷങ്ങളെയും എസ് സി- എസ് ടി വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും, വികസനത്തിന്റെ ഗുണം അവരിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, രാജ്യത്തിൻറെ വിഭവങ്ങളില്‍ അവർക്കാണ് പ്രഥമ അവകാശമെന്നും പറഞ്ഞിരുന്നു. ഇതിനെയാണ് മോദി വളച്ചൊടിച്ച് വിഭാഗീയമായി ചിത്രീകരിച്ചത്