Home Featured ബെംഗളൂരു: ഭക്ഷണവിതരണത്തിന് സ്വന്തമായി ആപ്പ് തുടങ്ങാൻ നഗരത്തിലെ ഹോട്ടലുടമകളുടെ സംഘടന

ബെംഗളൂരു: ഭക്ഷണവിതരണത്തിന് സ്വന്തമായി ആപ്പ് തുടങ്ങാൻ നഗരത്തിലെ ഹോട്ടലുടമകളുടെ സംഘടന

ബെംഗളൂരു: പ്രമുഖ ഭക്ഷണവിതരണ ആപ്പുകൾക്ക് സമാനമായി സ്വന്തംനിലയിൽ ആപ്പ് തുടങ്ങാൻ നഗരത്തിലെ ഹോട്ടലുടമകളുടെ സംഘടന. നിലവിൽ 18 മുതൽ 24 ശതമാനം വരെ കമ്മിഷനാണ് വൻകിട ആപ്പുകൾ ഹോട്ടലുടമകളിൽനിന്ന് ഈടാക്കുന്നത്.ഇതിന് തടയിടുകയാണ് പുതിയ ആപ്പുകൊണ്ട് ലക്ഷ്യമിടുന്നത്. ആപ്പ് യാഥാർഥ്യമാകുന്നതോടെ കുറഞ്ഞനിരക്കിൽ ഭക്ഷണമെത്തിക്കാൻ കഴിയുമെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ.

ഒരുമാസത്തിനുള്ളിൽ സംവിധാനം നിലവിൽവരുമെന്ന് ബൃഹത്ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ ( ബി.ബി.എച്ച്.എ.) ഭാരവാഹികൾ അറിയിച്ചു. ആപ്പുകളിലൂടെ ഭക്ഷണംവാങ്ങുമ്പോൾ വലിയ തുക ഈടാക്കുന്നുവെന്ന് പരാതികളുണ്ട്.എന്നാൽ ഹോട്ടൽ നടത്തിപ്പുകാർക്ക് ഇത്തരം കച്ചവടത്തിൽനിന്ന് കാര്യമായ ലാഭമുണ്ടാകുന്നില്ലെന്നും ആപ്പുകളാണ് കമ്മിഷൻ ഇനത്തിൽ തുക പിടിക്കുന്നതെന്നുമാണ് കച്ചവടക്കാരുടെ വാദം.

വിലവർധിക്കുമ്പോൾ ചെറുകിടഹോട്ടലുകളിൽനിന്ന് ഭക്ഷണം വാങ്ങാനും മടിക്കുകയാണ്. രണ്ടുവർഷം മുമ്പും സ്വന്തം ആപ്പ് തുടങ്ങാൻ ഹോട്ടൽ ഉടമകൾ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം ഉൾപ്പെടെയുള്ള പ്രതിസന്ധിയെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു.

കാന്‍സറിന് കാരണമായ ടാല്‍കം പൗഡര്‍: 73000 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ പരിഹരിക്കാന്‍ കമ്ബനി രംഗത്ത്.അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരമായി 8.9 ബില്യണ്‍ ഡോളര്‍ ഏകദേശം 73000 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് കോടതിയുടെ അംഗീകാരം കിട്ടിയിട്ടില്ല.

അത് കിട്ടുന്ന മുറയ്ക്ക് മാത്രമേ മറ്റ് കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ. ഇതുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ന്യായമായും കാര്യക്ഷമമായും പരിഹരിക്കും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. കോടതിയും ഭൂരിഭാഗം വാദികളും അംഗീകരിക്കുകയാണെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എക്കാലത്തെയും വലിയ ഉല്‍പ്പന്ന ബാധ്യതാ സെറ്റില്‍മെന്റുകളില്‍ ഒന്നായി ഈ ഇടപാട് മാറും എന്നാണ് പറയപ്പെടുന്നത്.

അണ്ഡാശയ അര്‍ബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം അടങ്ങിയ ടാല്‍ക്കം പൗഡറിന്റെ പേരില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ന് എതിരെ ആയിരക്കണക്കിന് കേസുകളാണ് ഉള്ളത്. എന്നാല്‍ കമ്ബനി ഒരിക്കലും തങ്ങള്‍ക്ക് തെറ്റ് പറ്റിയതായി സമ്മതിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം. അതേസമയം 2020 മെയ് മാസത്തില്‍ അമേരിക്കയിലും കാനഡയിലും ഈ ബേബി പൗഡര്‍ വില്‍ക്കുന്നത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍ത്തുകയും ചെയ്തു.

കമ്ബനിയ്ക്ക് എതിരെയുള്ള ആരോപണങ്ങള്‍ അതിശയോക്തി നിറഞ്ഞതും ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലാത്തതുമാണെന്നാണ് കമ്ബനിയുടെ വിശ്വാസമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ വ്യവഹാര വിഭാഗം വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.25 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പതിനായിരക്കണക്കിന് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി 8.9 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറയുന്നു.

ഇതിനായി സബ്‌സിഡിയറി കമ്ബനി രൂപീകരിച്ചിട്ടുണ്ട് എന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. LTL Management LLC എന്നാണ് ആ സബ്‌സിഡിയറി കമ്ബനിയുടെ പേര്. ഇത് വഴിയാണ് ക്ലെയിമുകള്‍ പരിഹരിക്കുക. എല്‍‌ടി‌എല്‍ മുഖേന നേരത്തെ സമര്‍പ്പിച്ച ഒരു സെറ്റില്‍‌മെന്റ് അപ്പീല്‍ കോടതി നിരസിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് വീണ്ടും തുക പുതുക്കി കോടതിയെ സമീപിച്ചത്.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഗൈനക്കോളജിക്കല്‍ കാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുമ്ബ് 2 ബില്യണ്‍ ഡോളറിന്റെ സെറ്റില്‍മെന്റ് നടത്തിയിരുന്നു. പുതുതായി ഒത്തുതീര്‍പ്പ് തുക വാഗ്ദാനം ചെയ്തത് ആരോപിക്കപ്പെട്ട തെറ്റ് അംഗീകരിക്കുന്നതോ കമ്ബനിയുടെ ടാല്‍ക്കം പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന ദീര്‍ഘകാലമായുള്ള നിലപാട് മാറ്റിയതിന്റെയോ സൂചനയോ അല്ല എന്നും കമ്ബനി പറഞ്ഞു. ഈ പ്രശ്നം കഴിയുന്നത്ര വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കണമെന്നതാണ് കമ്ബനിയുടെ താല്പര്യം എന്നും കമ്ബനി പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group