Home കർണാടക ബെംഗളൂരു-ഡൽഹി വിമാനത്തിന് ബോംബുഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു

ബെംഗളൂരു-ഡൽഹി വിമാനത്തിന് ബോംബുഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഡൽഹിക്കു പുറപ്പെടാൻ തയ്യാറായി നിന്ന ഇൻഡി ഗോവിമാനത്തിന് ബോംബു ഭീഷണി.ഒരു യാത്രക്കാരനാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിമാനത്തിൻ്റെ ശൗചാലയത്തിൽ ഒരു ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം കണ്ടത്. വിമാനത്തിനകത്ത് സ്പോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചു. തുടർന്ന് അടിയന്തരമായി യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ശേഷം വിമാനത്തിൻ്റെ ഉൾവശം വിശദമായി പരിശോധിച്ചു. സംശയകരമായൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സുരക്ഷാ ഏജൻസികൾ പ്രഖ്യാപിച്ചു.തുടർന്നാണ് വിമാനം പുറപ്പെട്ടത്. ഭീഷണി സന്ദേശം ആരാണ് എഴുതിയതെന്നകാര്യം അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group