ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരക്കേറുന്നു. ഞായറാഴ്ച അവധി ദിവസമായതിനാൽ പ്രേക്ഷക പങ്കാളിത്തം കൂടുതലായിരുന്നു.മലയാളംസിനിമ രാസ്ത, പോർച്ചുഗീസ് ചിത്രം ദി ബാറ്റിൽ, അറബി ചിത്രം എക്‌സഡസ്, ജർമൻ ചിത്രം എ ഹോൾ ലൈഫ്, റൊമാനിയൻ ചിത്രം ഹിയർ, ഫ്രെഞ്ച് ചിത്രം സിക്സ് ഫീറ്റ് ഓവർ തുടങ്ങിയവ ശ്രദ്ധനേടി.ഒറിയോൺ മാൾ പി.വി.ആർ. സിനിമാസാണ് ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദി. വ്യാഴാഴ്ച സമാപിക്കും. തിങ്കളാഴ്ച മലയാള ചിത്രം തടവ് വീണ്ടും പ്രദർശിപ്പിക്കും. ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിലെ എട്ടാം നമ്പർ സ്‌ക്രീനിൽ രാത്രി 7.40-നാണ് പ്രദർശനം. ശനിയാഴ്ച തടവ് പ്രദർശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഇംഗ്ലീഷ് ചിത്രം ഗേൾ, ഫ്രെഞ്ച് ചിത്രം ദ ഡ്രീമർ, പോർച്ചുഗീസ് ചിത്രം ടോൾ, സ്പാനിഷ് ചിത്രം റാഡിക്കൽ, നേപ്പാളി ചിത്രം ദ റെഡ് സ്യൂട്ട്‌കേസ് തുടങ്ങിയവ പ്രദർശിപ്പിക്കും.
ഇത് ചായയും മൈക്രോസോഫ്റ്റും ചേര്‍ന്ന ‘ചായ്‌ക്രോസോഫ്റ്റ്’; വൈറല്‍ ചായ കഥ പങ്കുവച്ച് അമുല്‍
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ് ഇന്ത്യയില്‍ എത്തി ചായ കുടിച്ച കഥ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായത്.നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് സമീപം ചായ വില്‍പ്പനക്കാരനായ ഡോളി ചായവാലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വളരെ വ്യത്യസ്ത രീതിയില്‍ ചായ അടിക്കുന്ന ഈ ഡോളി ചായവാലയുടെയും ബില്‍ഗേറ്റന്റെയും ചിത്രമാണ് ഇപ്പോള്‍ അമുലും പങ്കുവച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ അമുല്‍ പങ്കുവച്ച ചായവാലയുടെയും ബില്‍ഗേറ്റിന്റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്.ചായവാലയുടെ കയ്യില്‍ നിന്നും ചായയും ബ്രഡും ബട്ടറും വാങ്ങി കഴിക്കുന്ന ബില്‍ഗേറ്റിന്റെ ചിത്രമാണ് അമുല്‍ പങ്കുവച്ചിരിക്കുന്നത്. ‘ചായ്‌ക്രോസോഫ്റ്റ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രത്തിന് നിമിഷനേരങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്ക്‌സ് നേടാൻ സാധിച്ചു. ‘
അമുല്‍ രുചിയിലേക്കുള്ള വഴി’ എന്ന അടിക്കുറിപ്പും ബ്രാൻഡ് നല്‍കിയിട്ടുണ്ട്.ഇക്കഴിഞ്ഞ 29നാണ് ഇന്ത്യയിലെത്തിയ ബില്‍ഗേറ്റ് ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്ന വില്‍പനക്കാരനില്‍ നിന്നും ചായ വാങ്ങി കുടിച്ചത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് വില്‍പനക്കാരൻ ചായ തയ്യാറാക്കുന്നതും അത് നല്‍കുന്നതും. ബില്‍ഗേറ്റ്‌സില്‍ നിന്നും പണം വാങ്ങിയതു പോലും വ്യത്യസ്തമായ രീതിയിലാണ്. എന്നാല്‍ തനിക്ക് മുന്നില്‍ നിന്ന് ചായ കുടിക്കുന്നത് ബില്‍ഗേറ്റാണെന്ന വസ്തുത പോലും അദ്ദേഹം ചിലപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നിരുന്നാലും ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് പുതുമ കണ്ടെത്താനാവുമെന്ന അടിക്കുറിപ്പോടെ ബില്‍ഗേറ്റ് പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് തരംഗം സൃഷ്ടിച്ചത്.