ഡ്യൂറാന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ട് ബെംഗളൂരു എഫ്സി.ഫൈനലില്‍ ശക്തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു തകര്‍ത്തത്. ശിവശക്തിയുടെയും അലന് കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെത്തിച്ചത്.നായകന് സുനില്‍ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിട്ടില്‍ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോള്‍ സ്വന്തമാക്കിയത്. എന്നാല്‍ 30-ാം മിനിട്ടില്‍ അപുയ റാള്‍ട്ടെ മുംബൈക്കായി സമനില ഗോള്‍ നേടി. ഇതോടെ അദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ 61-ാം മിനിട്ടില്‍ അലന് കോസ്റ്റയിലൂടെ ബെംഗളൂരു തങ്ങളുടെ വിജയഗോള്‍ സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരു എഫ് സിയുടെ ഏഴാം കിരീടമാണിത്. രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐഎസ്എല്‍ കിരീടവും, ഒരു സൂപ്പര്‍ കപ്പും ഇതിനു മുന്‍പ് ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്.