ഐഎസ്എല്‍ വിവാദ ഗോളില്‍ സുനില്‍ ഛേത്രിയെ പിന്തുണച്ച് ബെംഗളൂരു എഫ്സി ആരാധകര്‍. നിയമപ്രകാരം സുനില്‍ ഛേത്രി ഗോള്‍ നേടിയതില്‍ തെറ്റൊന്നും ഇല്ലെന്നാണ് ബെംഗളൂരു ഫാന്‍സ് വാദിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡിന്റെ 13.3 നിയമപ്രകാരം ക്വിക്ക് ഫ്രീ കിക്ക് അനുവദനീയമാണെന്നും ഇക്കാര്യം ഛേത്രി റഫറിയെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും ആരാധകര്‍ വാദിക്കുന്നു. സുനില്‍ ഛേത്രിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാന്സില് നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്.
അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു.ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍.
അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു.
അഴിമതിക്കേസ്; കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ ഒന്നാം പ്രതി
ബംഗളൂരു: ബി.ജെ.പി എം.എല്‍.എക്കുവേണ്ടി കൈപ്പറ്റിയ അഴിമതിപ്പണവുമായി മകന് പിടിയിലായതിനുപിന്നാലെ ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡില്‍ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ കൂടി കണ്ടെടുത്തു.ഇതോടെ ദാവന്‍ഗെരെ ചന്നഗിരി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പയെ (58) ഒന്നാം പ്രതിയാക്കി, അഴിമതി തടയല്‍ നിയമപ്രകാരം ലോകായുക്ത പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ മകനായ ഐ.എ.എസ് ഉദ്യോഗസ്ഥന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാല്‍ രണ്ടാം പ്രതിയും ഓഫിസ് അക്കൗണ്ടന്റ് സുരേന്ദ്ര മൂന്നാം പ്രതിയും ഇടപാടിന് ഇടനിലനിന്ന മറ്റു മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളുമാണ്.
അഴിമതിക്കേസില്‍ വെട്ടിലായതോടെ എം.എല്‍.എ മദാല്‍ വിരുപക്ഷപ്പ (58) കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെ.എസ് ആന്‍ഡ് ഡി.എല്‍) ചെയര്മാന് പദവി രാജിവെച്ചു. തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വെള്ളിയാഴ്ച നേരിട്ട് നല്കിയ രാജിക്കത്തില്‍ പറയുന്നു. എന്നാല്‍, എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. ലോകായുക്ത റെയ്ഡുമായി തനിക്കൊരു ബന്ധവുമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വിരുപക്ഷപ്പ രാജിക്കത്തില്‍ അവകാശപ്പെട്ടു.
ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍നിന്ന് ലോകായുക്ത സംഘം അഴിമതിപ്പണം കണ്ടെത്തിയപ്പോള്കരാറുകാരനില്നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വി. പ്രശാന്ത് മദാലിനെ വ്യാഴാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിനുവേണ്ടിയാണ് മകന് കൈക്കൂലി വാങ്ങിയതെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.
സോപ്പുകളും ഡിറ്റര്‍ജന്റുകളും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ കരാര്‍ ഉറപ്പിക്കാനാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. തുടര്‍ന്ന് പ്രശാന്തിന്റെ ഓഫിസില്‍നിന്ന് 2.2 കോടി രൂപയും ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വീട്ടില്‍നിന്ന് ആറുകോടി രൂപയും കണ്ടെടുത്തു. 2018ല്‍ നിയമസഭ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 5.73 കോടി രൂപയാണ് വിരുപക്ഷപ്പയുടെ ആസ്തി.
അഴിമതിക്കേസില്‍ കുടുങ്ങിയതോടെ വിരുപക്ഷപ്പയോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കാബിനറ്റ് റാങ്കോടെ 2020ലാണ് വിരുപക്ഷപ്പയെ കെ.എസ്.ഡി.എല്‍ ചെയര്‍പേഴ്സനായി നിയമിച്ചത്.മൈസൂര്‍ സാന്ഡല് സോപ്പ് അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഉല്പാദിപ്പിക്കുന്നത് കെ.എസ്.ഡി.എല്‍ ആണ്.കെ.എസ് ആന്‍ഡ് ഡി.എല്ലിന് അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപന ഉടമ ശ്രേയസ് കശ്യപ് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിക്കാന്‍ 81 ലക്ഷം രൂപ പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
ഇതോടെ ലോകായുക്ത നിര്‍ദേശ പ്രകാരം ക്രസന്റ് റോഡിലെ ഓഫിസില്‍വെച്ച് 40 ലക്ഷം രൂപ കൈമാറുമ്ബോഴാണ് പ്രശാന്ത് പിടിയിലായത്. കെ.എസ് ആന്‍ഡ് ഡി.എല്‍ എം.ഡി എം. മഹേഷിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രശാന്തിന്റെ വസ്തുവകകള്‍, ആഭരണങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും പരിശോധിച്ചുവരുകയാണ്. കേസില്‍ പ്രശാന്ത്, ബന്ധു സിദ്ദീഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, പ്രശാന്തിന് 72 ലക്ഷം രൂപ കൈക്കൂലി നല്‍കാനെത്തിയ ഗംഗാധര്‍, നിക്കോളാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ലോകായുക്ത അറിയിച്ചു