ബെംഗളൂരു: ശൈത്യത്തിൽ വിറച്ചു നഗരം. ഇന്നലെ പുലർച്ചെ 13 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബെംഗളൂരു നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 4 വർഷത്തെ ഏറ്റവും കുറഞ്ഞ താപനില യാണിത്. വരും ദിവസങ്ങളിൽ തണുപ്പ് തുടരാനുള്ള സാധ്യതയു ണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വട ക്കൻ കർണാടകയിലും അതി ശൈത്യമാണ് . ബീദർ, ബാഗൽ കോട്ട്, വിജയപുര എന്നിവിടങ്ങളിലാണ് കൂടുതൽ തണുപ്പ്.
17,000 കോടി രൂപയുടെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ; 2024 മാര്‍ച്ചില്‍ സജ്ജമാകുമെന്ന് നിതിന്‍ ഗഡ്കരി
ബെംഗളൂരു: 17,000 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ 2024ല്‍ സജ്ജമാകും.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. 52 കിലോ മീറ്റര്‍ നീളത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റും എക്‌സ്പ്രസ്‌വേയുടെ ബെംഗളൂരു-മൈസൂരു സെക്ഷന്റെ ഭാഗമാണ്. ഇതിന് മാത്രം 9,000 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം 2024 മാര്‍ച്ചിലാണ് പൂര്‍ത്തിയാകുക.2023 ഫെബ്രുവരിയില്‍ ബെംഗളൂരു-മൈസൂരു ഹൈവേ പ്രോജക്‌ട് പൂര്‍ത്തിയാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മുവോ ഉദ്ഘാടനത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് നിദഘട്ടയിലേക്കും നിദഘട്ടയില്‍ നിന്ന് മൈസൂരുവിലേക്കുമാണ് ഹൈവേ പ്രോജക്‌ട് പണിയുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് 70 മിനിറ്റ് കൊണ്ട് എത്താം.കര്‍ണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കൂടാതെ കേരളത്തിലേക്കുമെല്ലാം എളുപ്പത്തിലെത്താന്‍ ഹൈവേ സഹായിക്കും.
17,000 കോടി രൂപയുടെ എക്‌സപ്രസ് വേ 288 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ 243 കിലോ മീറ്റര്‍ ദൂരം കര്‍ണാടകയിലും ശേഷിക്കുന്ന 45 കിലോ മീറ്റര്‍ തമിഴ്‌നാട്ടിലുമാണ് ഉള്‍പ്പെടുക.