Home Featured ചന്ദ്രയാൻ -3 ലാൻഡിങ്: ആകാംക്ഷയിൽ ബെംഗളൂരു നഗരവും..

ചന്ദ്രയാൻ -3 ലാൻഡിങ്: ആകാംക്ഷയിൽ ബെംഗളൂരു നഗരവും..

ബെംഗളൂരു : രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സ്പർശിക്കാനൊരുങ്ങി നിൽക്കവേ ആകാംക്ഷയിലും ആവേശത്തിലുമാണ് ബെംഗളൂരുവും.ചന്ദ്രയാൻ-2ൽനിന്ന് വ്യത്യസ്തമായി ദൗത്യം 100 ശതമാനം വിജയമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലാൻഡിങ്ങിന് മുന്നോടിയായി ബെംഗളൂരുവിലും മൈസൂരുവിലുമെല്ലാം പലരും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനകളും നടത്തി.നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചന്ദ്രയാൻ-3ന് ആശംസകൾ നേരുന്നുണ്ട്. വൈകീട്ട് 6.04- നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും 5.27 മുതൽ ലാൻഡിങ് നടപടികൾ തത്സമയം വീക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) ഒരുക്കിയത് എല്ലാവർക്കും സൗകര്യമാണ്.

നാലുവർഷം മുമ്പ് ചന്ദ്രയാൻ-2 ലാൻഡിങ്ങിന് തൊട്ടുമുമ്പ് പരാജയപ്പെട്ടത് ശാസ്ത്രലോകത്തെ മാത്രമല്ല രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെ ഇഷ്ടപ്പെടുന്ന ഏവരെയും സങ്കടത്തിലാക്കിയിരുന്നു.ഈ ഒരവസ്ഥ ഇത്തവണ ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എല്ലാവരും.ലാൻഡിങ് വിജയമാകുമെന്ന് ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് പ്രതീക്ഷ നൽകുന്നു. ചന്ദ്രയാൻ പേടകത്തെ നിയന്ത്രിക്കുന്നത് ബെംഗളൂരുവിലാണെന്നത് ഇവിടുത്തുകാർക്ക് കൂടുതൽ അഭിമാനത്തിന് വക നൽകുന്നുണ്ട്.ചന്ദ്രയാൻ പേടകം സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിന്റെ തത്സമയ സംപ്രേഷണം കാണണമെന്ന് ചില സ്കൂളുകൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്ത്ര വിദ്യാർഥികൾക്ക് ഭാവിയിൽ വളരെയധികം പ്രയോജനപ്പെടുന്ന ദൗത്യമായതിനാൽ സ്കൂളുകൾ വളരെ പ്രാധാന്യത്തോടെയാണ് ദൗത്യത്തെ കാണുന്നത്.

തത്സമയം കാണാം:ചന്ദ്രയാൻ-3 ലാൻഡിങ് നടപടികൾ വൈകീട്ട് 5.27 മുതൽ ഐ.എസ്.ആർ.ഒ. വെബ്സൈറ്റ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ഡി.ഡി. നാഷണൽ ടി.വി. എന്നിവയിൽ തത്സമയം കാണാം

നടി കല്യാണിയുടെ അവസ്ഥ ഗുരുതരം നട്ടെല്ലിനാണ്.. കുഞ്ചാക്കോ ബോബനും മമ്മുട്ടിക്കും ഒപ്പം.

വേദനകള്‍ക്കിടയിലും പ്രതീക്ഷയുടെ നാമ്ബില്‍ പിടിച്ചു കയറുകയാണ് കല്യാണി, നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയ്ക്ക് ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച്‌ തുറന്നെഴുതി നടിയും അവതാരകയുമായ കല്യാണി രോഹിത്.ഇപ്പോഴത്തെ തന്റെ അവസ്ഥയുടെ ഒരു വീഡിയോ പങ്കുവച്ചിരുന്നുവെങ്കിലും പിന്നീട് തെറ്റായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ നടി അത് നീക്കം ചെയ്യുകയായിരുന്നു. ഇത്തരം പ്രചരണങ്ങളില്‍ വീഴരുതെന്നും മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ബാലതാരമായി മൂന്നൂറിലധികം പരസ്യങ്ങളില്‍ വേഷമിട്ടു. ‘മുല്ലവള്ളിയും തേന്‍മാവും’, ‘പരുന്ത്’ എന്നീ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

പൂര്‍ണിത എന്നാണ് യഥാര്‍ഥ പേര്. 2013 ല്‍ ഡോക്ടറായ രോഹിത്തിനെ കല്യാണി വിവാഹം ചെയ്തു. 2009 ല്‍ പുറത്തിറങ്ങിയ ഇളംപുയല്‍ എന്ന തമിഴ് ചിത്രത്തിലാണ് കല്യാണി അവസാനം വേഷമിട്ടത്. ഇപ്പോള്‍ സീ ചാനലില്‍ അവതാരക വേഷത്തില്‍ തിളങ്ങുകയായിരുന്നു കല്യാണി.അതിനിടെയാണ് ജീവിതം മാറ്റി മറിച്ച ഈ അവസ്ഥയിലേക്ക് കല്യാണി എത്തിച്ചേരുന്നത്.’കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും ഞാന്‍ വളരെയധികം തളര്‍ന്ന അവസ്ഥയിലാണ്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍. 2016 ല്‍ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്.

അതിന് ശേഷമാണ് ഞാന്‍ മകള്‍ നവ്യയെ പ്രസവിച്ചത്.പിന്നീട് ആ വേദന വരില്ല, അസുഖം പൂര്‍ണമായും മാറി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും വേദന എന്നെ പിടികൂടി. അതുകാരണം ഒരു നട്ടെല്ല് വിദഗ്ധനെ സമീപിച്ചു. ഇനിയൊരിക്കലും കേള്‍ക്കില്ല എന്നു കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്. തിരിച്ചുവരാന്‍ ഒരു ശസ്ത്രക്രിയ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ദൈവം ഒപ്പമുണ്ടാകട്ടെ.

You may also like

error: Content is protected !!
Join Our WhatsApp Group