Home Featured ബെംഗളുരു-എറണാകുളം വന്ദേഭാരത് വരുന്നു

ബെംഗളുരു-എറണാകുളം വന്ദേഭാരത് വരുന്നു

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് വരുന്നു. വന്ദേഭാരത് സര്‍വീസ് ശൃംഖലയായിരിക്കുമിത്.ചെന്നൈ-ബെംഗളുരു, ബെംഗളുരു-എറണാകുളം സൗത്ത് തുടങ്ങിയ റൂട്ടുകളില്‍ എട്ട് വന്ദേഭാരത് സര്‍വീസുകള്‍ നടത്താനാണു ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ പരിഗണനയിലാണ്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബെംഗളുരു-എറണാകുളം ട്രെയിന്‍ യാത്രയ്ക്ക് ഇപ്പോള്‍ 10 മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്.

എന്നാല്‍ വന്ദേഭാരത് എത്തിയാല്‍ യാത്രാസമയം 10 മണിക്കൂറില്‍ താഴെയാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം-ബെംഗളുരു ട്രെയിന്‍ ഓടിക്കാനാണു നീക്കം. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ (2023-2024) 50 വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 24-ാം തീയതി വരെയുള്ള കണക്ക്പ്രകാരം രാജ്യത്ത് ആകെ 34 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ്.

തിയറ്ററുകളുടെ പരിസരത്ത് സിനിമ റിവ്യൂ വേണ്ട, പ്രമോഷനും ഇനി പ്രോട്ടോകോള്‍

റിവ്യൂ ബോംബിങ് സിനിമ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്ന പരാതിയില്‍ ആദ്യ കേസ് എടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നിര്‍മാതാക്കള്‍ നന്ദി പറഞ്ഞു.വരാനിരിക്കുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ അടക്കം പ്രോട്ടോകോള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍. അതിനു മുന്നോടിയായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഒമാര്‍ക്ക് അക്രഡിറ്റേഷന്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും ചേര്‍ന്നൊരു യോഗം പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31നാണ് യോഗം.

റിവ്യൂ എന്ന പേരില്‍ തിയറ്ററുകളുടെ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. തോന്നിയപോലെ റിവ്യൂ നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നാണ് നിര്‍മ്മാതാവ് കൂടിയായ ജി സുരേഷ് കുമാര്‍ പറയുന്നത്.ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി.റാഹേല്‍ മകന്‍ കോര എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ആണ് പരാതിക്കാരന്‍.

You may also like

error: Content is protected !!
Join Our WhatsApp Group