Home Featured ബെംഗളൂരു: സേലം യാർഡ് നവീകരണം;ബെംഗളൂരു -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഡിസംബർ 3 ന് സർവീസ് നടത്തില്ല.

ബെംഗളൂരു: സേലം യാർഡ് നവീകരണം;ബെംഗളൂരു -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഡിസംബർ 3 ന് സർവീസ് നടത്തില്ല.

ബെംഗളൂരു: സേലം യാർഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ആർ ബെംഗളൂരു എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12677) എറണാകുളം-കെഎസ്ആർ ബെംഗളൂരു(12678) എക്സ്പ്രസ് ട്രെയിനുകൾ ഡിസംബർ 3 ന് സർവീസ് നടത്തി ല്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ നിരീക്ഷിക്കാനൊരുങ്ങി സെബി

ഡല്‍ഹി: രാജ്യത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ.റിപ്പോര്‍ട്ടുകള്‍ പ്രകാരം, സോഷ്യല്‍ മീഡിയയിലൂടെ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ നല്‍കുന്ന ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സെബി അറിയിച്ചിട്ടുണ്ട്.

സാമ്ബത്തിക ഉപദേശങ്ങള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്പുകള്‍ എന്നിവ നല്‍കുന്നവര്‍ സെബിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. കൂടാതെ, ഇത്തരക്കാര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് സോഷ്യല്‍ മീഡിയ മുഖാന്തരം ഓഹരി വിപണി സംബന്ധിച്ചും, സാമ്ബത്തിക കാര്യങ്ങള്‍ സംബന്ധിച്ചും നിരവധി തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെബിയുടെ പുതിയ നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group