സേലം ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എറണാകുളം-കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) വെള്ളിയാഴ്ച മുതല്‍ കോയമ്ബത്തൂർ ജങ്ഷൻ ഒഴിവാക്കി സർവിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.സേലം റെയില്‍വേ ഡിവിഷനില്‍ ട്രാക്ക് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. കോയമ്ബത്തൂർ ജങ്ഷന് പകരം പോത്തന്നൂർ ബൈപാസ് വഴിയാണ് സർവിസ് നടത്തുക.
വെള്ളിയാഴ്ചക്കു പുറമെ, സെപ്റ്റംബർ എട്ട്, ഒമ്ബത്, 11, 13, 15, 16, 18, 22, 23, 25 തീയതികളിലാണ് റൂട്ട് മാറ്റം. ഈ ദിവസങ്ങളില്‍ പോത്തന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കും. അതേസമയം, കേരളത്തില്‍നിന്ന് നേരിട്ട് തിരുപ്പൂർ മുതല്‍ ബംഗളൂരു വരെയുള്ള സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവരെ റൂട്ട് മാറ്റം ബാധിക്കില്ല.
കൂടുതല്‍ ടാക്സ് അടക്കുന്ന ഇന്ത്യൻ പ്രമുഖൻ ഷാരൂഖ്, മലയാളി മോഹൻലാല്‍
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തില്‍ നിന്ന് മോഹൻലാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഈ സാമ്ബത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്.
75 കോടി നികുതിയടച്ച സല്‍മാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിൻ തെണ്ടുല്‍ക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ച മറ്റുകായികതാരങ്ങള്‍. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 42 കോടി രൂപയും രണ്‍ബീർ കപൂർ 36 കോടിയും നികുതിയടച്ചു.