ബംഗളൂരു: കെ.എസ്.ആര്‍ ബംഗളൂരു-എറണാകുളം-കെ.എസ്.ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ അറിയിച്ചു.ബംഗളൂരു- ഹൊസൂര്‍ പാതയില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് മാറ്റം.കെ.എസ്.ആര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ പതിവ് ഷെഡ്യൂള്‍ പ്രകാരമുള്ള കാര്‍മലാരം, ഹൊസൂര്‍, ധര്‍മപുരി എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. ഹൊസൂര്‍-സേലം പാതക്കുപകരം കെ.ആര്‍ പുരം- ബംഗാര്‍പേട്ട്- സേലം പാതയിലൂടെയാണ് സര്‍വിസ് നടത്തുക. ബംഗളൂരു കന്റോണ്‍മെന്റ് കഴിഞ്ഞാല്‍ പിന്നീട് സേലത്തു മാത്രമേ സ്റ്റോപ്പുണ്ടാകൂ.
12 വര്‍ഷങ്ങള്‍ക്ക് ശേഷം ദ്രൗപദിയെ തേടി ഉറ്റവര്‍ എത്തി; ആകാശപ്പറവകളുടെ ചിറകിനടിയില്‍ നിന്നും മകനൊപ്പം ഇനി ഝാര്‍ഖണ്ഡിലേക്ക്12 വര്‍ഷങ്ങള്‍ക്ക് ശേഷം ദ്രൗപദിയെ തേടി ഉറ്റവര്‍ എത്തി; ആകാശപ്പറവകളുടെ ചിറകിനടിയില്‍ നിന്നും മകനൊപ്പം ഇനി ഝാര്‍ഖണ്ഡിലേക്ക്
അയര്‍ക്കുന്നം: 12 വര്‍ഷത്തെ ഏകാന്ത വാസത്തിന് ശേഷം നാടണയാനൊരുങ്ങി ദ്രൗപദി. ആറുമാനൂര്‍ ആകാശപ്പറവകളുടെ സംരക്ഷണണത്തില്‍ കഴിഞ്ഞിരുന്ന ദ്രൗപതി തന്നെ തേടി എത്തിയ മകനൊപ്പം സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. മാനസിക അസ്വാസ്ഥ്യമുള്ള ദ്രൗപദി 12 വര്‍ഷം മുന്‍പാണു കേരളത്തില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആകാശപ്പറവകളുടെ സംരക്ഷണത്തിന്‍ കീഴിലായിരുന്നു ജീവിതം.തൃശൂരില്‍ ആശാഭവനില്‍ കഴിഞ്ഞിരുന്ന ഇവരെ സാമൂഹിക ക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി പരിശീലന കേന്ദ്രമായ ആകാശപ്പറവകളില്‍ എത്തിച്ചു.
ബംഗാളിലാണു വീടെന്നാണു ഇവര്‍ പറഞ്ഞിരുന്നത്. തുടര്‍ച്ചയായി നടന്ന കൗണ്‍സലിങ്ങില്‍ സ്വദേശം ജാര്‍ഖണ്ഡ് ആണെന്നു ദ്രൗപദി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് അടൂര്‍ മാര്‍ത്തോമ്മ ഗുരുകുലം ഡയറക്ടര്‍ ഫാ.പോള്‍ ജേക്കബിന്റെ സഹായത്തില്‍ ഇവരുടെ ബന്ധുക്കളെ കണ്ടെത്തി.12 വര്‍ഷമായി കാണാതായ ദ്രൗപദിയെ ബന്ധുക്കള്‍ക്കു തിരികെ ഏല്‍പിക്കുമ്ബോള്‍ ആകാശപറവകള്‍ യൂണിറ്റ് ഡയറക്ടറും പ്രത്യാശ പദ്ധതി കോഓര്‍ഡിനേറ്ററുമായ എലിസബത്ത് സെബാസ്റ്റ്യനും സഹ പ്രവര്‍ത്തകര്‍ക്കും നിറയെ സന്തോഷം.
കഴിഞ്ഞ ദിവസം ദ്രൗപദിയുടെ മകന്‍ മഹേഷ്, ബന്ധു തേജ് നാരായണന്‍ എന്നിവര്‍ ആകാശപ്പറവകളില്‍ എത്തി. ഇവരെ കണ്ടതോടെ ദ്രൗപദിയുടെ മിഴികള്‍ നിറഞ്ഞു. ആകാശ പറവകളിലെ കൂട്ടുകാര്‍ക്കു ആനന്ദ കണ്ണീരും. ഇന്നു സ്വദേശത്തേക്കു ഇവര്‍ മടങ്ങും.