Home Featured ബംഗളൂരു: ബന്ദിപൂര്‍ മികച്ച കടുവാസങ്കേതം

ബംഗളൂരു: ബന്ദിപൂര്‍ മികച്ച കടുവാസങ്കേതം

ബംഗളൂരു: കര്‍ണാടകയിലെ മികച്ച കടുവാസങ്കേതമായി ബന്ദിപൂരിനെ തെരഞ്ഞെടുത്തു. ദേശീയ കടുവസംരക്ഷണ അതോറിറ്റി (എന്‍.ടി.സി.എ), വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യു.ഐ.ഐ) എന്നിവയുടെ പഠനറിപ്പോര്‍ട്ടിലാണ് ബന്ദിപൂരിന് ഒന്നാംസ്ഥാനം.

കടുവകളുടെ സംരക്ഷണം, വിനോദസഞ്ചാരം, ചികിത്സാ സൗകര്യങ്ങള്‍, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം എന്നിവയാണ് പരിഗണിച്ചത്. 2018ലെ കണക്കെടുപ്പില്‍ ബന്ദിപ്പൂരില്‍ 173 കടുവകളാണുള്ളത്.

ഇനി ടൈപ്പ് സി ചാര്‍ജറുകള്‍ മാത്രം; നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഡിവൈസുകള്‍ക്കുള്ള ഏകീകൃത പോര്‍ട്ടായി ടൈപ്പ് സിയെ മാറ്റാനൊരുങ്ങി ഇന്ത്യ. കേന്ദ്രസര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.എല്ലാ ഡിവൈസുകള്‍ക്കുമായി ഒരു ചാര്‍ചജറും വിലകുറഞ്ഞ ഫോണുകള്‍ക്കായി മറ്റൊന്നും കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

ഇതുവഴി ചെലവും ഇലക്‌ട്രോണിക് മാലിന്യത്തിന്റെ അളവും കുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അനുമാനം.മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവക്കെല്ലാം ഒരു ചാര്‍ജര്‍ മാത്രമായിരിക്കും ഉണ്ടാവുക. 2021ല്‍ അഞ്ച് മില്യണ്‍ ടണ്‍ ഇ-വേസ്റ്റാണ് ഇന്ത്യയിലുണ്ടായത്. ചൈനക്കും യു.എസിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇ-വേസ്റ്റിന്റെ കണക്കില്‍ ഇന്ത്യ.

You may also like

error: Content is protected !!
Join Our WhatsApp Group