Home Featured ബെംഗളൂരു ഇരട്ട കൊലപാതകം:ജോക്കർ ഫെലിക്സിന് ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബെംഗളൂരു ഇരട്ട കൊലപാതകം:ജോക്കർ ഫെലിക്സിന് ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബെംഗളൂരു∙ ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്.

കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന്‍ കൂടിയാണു ഫെലിക്സ്. എയറോണിക്സ് കമ്പനി മേധാവിയോടുള്ള ഫെലിക്സിന്റെ വൈരവും അരുൺ മുതലെടുത്തു.ചൊവ്വാഴ്ച വൈകിട്ടായിരുന്നു കൊലപതകം. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി രണ്ടുപേരെയും ഫെലിക്സ് വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

150 കിലോമീറ്റര്‍ വേഗം, ലെയ്ന്‍ തെറ്റിച്ച്‌ ഓവര്‍ടേക്ക്; അപകടപാതയായി ബെംഗളൂരു-മൈസൂരു പാത

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാനുള്‍പ്പെടെ സഹായകമായ ബെംഗളൂരു-മൈസൂരു അതിവേഗ പാത അപകടപാതയായി മാറുന്നു.റോഡ് തുറന്ന് നാലുമാസം പിന്നിടുമ്ബോള്‍ അപകടങ്ങളില്‍ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ചൊവ്വാഴ്ച നിയമസഭയില്‍ നല്‍കിയ കണക്കാണിത്. എന്നാല്‍, അപകടങ്ങളില്‍ ഇതുവരെ 132 മരണങ്ങളുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്.

ത്രസിപ്പിക്കുന്ന യാത്രാനുഭവവുമായി 117 കിലോമീറ്ററുള്ള പത്തുവരിപ്പാത മാര്‍ച്ച്‌ 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. മാര്‍ച്ചില്‍ മാത്രം പാതയിലുണ്ടായ വാഹനാപകടങ്ങളില്‍ 20 പേര്‍ മരിച്ചതായി ആഭ്യന്തരവകുപ്പ് പറയുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. ഏപ്രിലില്‍ 23 പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. മേയില്‍ 29 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവര്‍ 93. ജൂണില്‍ 28 പേര്‍ മരിക്കുകയും 96 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്ബുതന്നെ വാഹനാപകടങ്ങള്‍ കൂടിയിരുന്നു.

ജനുവരിമുതല്‍ ജൂണ്‍വരെ 512 വാഹനാപകടങ്ങളിലായി 123 പേര്‍ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. മേയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്, 110 എണ്ണം.

You may also like

error: Content is protected !!
Join Our WhatsApp Group