ബംഗളൂരുവില്‍ മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബെതല്‍തന്‍ഗാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.55 കാരനായ സുരേഷ് ഭാര്യയെ കൈ കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും ആക്രമിച്ച ശേഷം മുഖവും കണ്ണും കടിച്ചു പറിക്കുകയായിരുന്നു. മുഖത്ത് വലിയ തോതില്‍ രക്തസ്രാവമുണ്ടായി. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ മകളേയും സുരേഷ് മര്‍ദ്ദിച്ചു ഭയന്നുപോയ മകള്‍ വീട്ടില്‍ നിന്നിറങ്ങിയോടെ. ചൊവ്വാഴ്ച രാവിലെ അബോധാവസ്ഥയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.
അയല്‍വാസിയുടെ സ്വകാര്യത ഹനിക്കുന്നു, വര്‍ഷങ്ങളായി അടച്ചിട്ട ജനല്‍ തുറക്കാൻ യുവാവിന് ഒടുവില്‍ അനുമതി
അയല്‍വാസിയുടെ വീടിന്റെ സ്വകാര്യത ഹനിക്കുന്നുവെന്ന കാരണത്താല്‍ വര്‍ഷങ്ങളോളം തുറക്കാന്‍ സാധിക്കാതിരുന്ന വീടിന്റെ ജനാല തുറക്കാന്‍ ഒടുവില്‍ യുവാവിന് അനുമതി.ജമ്മു കശ്മീരിലാണ് സംഭവം. ഗുലാം നബി ഷാ എന്ന യുവാവിന്റെ വീടിന്റെ ജനലുകള്‍ തുറക്കുന്നതിനായിരുന്നു പ്രാദേശിക കോടതി വിലക്ക് കല്‍പിച്ചത്. 2018ലായിരുന്നു വിവാദമായ തീരുമാനം. സ്വകാര്യത ഗുലാം നബി ഷായുടെ വീടിന്റെ ജനല്‍ മൂലം തകര്‍ക്കുന്നുവെന്നും വീടിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും കാണിച്ച് അയല്‍വാസിയുടെ പരാതിയിലായിരുന്നു കോടതിയുടെ തീരുമാനം.വീട് നിര്‍മ്മാണം തുടരാമെന്നും എന്നാല്‍ വിവാദമായ ജനല്‍ തുറക്കരുതെന്നുമായിരുന്നു പ്രാദേശിക കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ യുവാവ് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വന്തം സ്വകാര്യത ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് വിശദമാക്കിയാണ് ഹൈക്കോടതി ജനലുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയത്.
ജമ്മു കശ്മീരിലെ ബഡ്ഗാമിലെ യാരിഖ്വാ ഗ്രാമത്തിലെ അയല്‍വാസികള്‍ക്കിടയിലാണ് ജനല്‍ വാതിലിനേ ചൊല്ലി കലഹമുണ്ടായത്. അയല്‍വാസിയുടെ വീടിനേക്കാള്‍ അല്‍പം ഉയര്‍ന്ന പ്രതലത്തിലുള്ള ഭൂമിയിലായിരുന്നു ഗുലാം നബി ഷാ വീട് നിര്‍മ്മിച്ചത്. ഇതിനാല്‍ ഗുലാം നബി ഷായുടെ വീടിന്റെ ജനലുകള്‍ തുറന്നാല്‍ അയല്‍വാസിയുടെ പുരയിടം ദൃശ്യമായിരുന്നു. ഇതോടെയാണ് ഗുലാം നബി ഷായുടെ അയല്‍വാസി അബ്ദുള്‍ ഗാനി ഷെയ്ഖ് പ്രാദേശിക കോടതിയെ സമീപിച്ചത്. ഇരുപത് വര്‍ഷത്തിന് മുന്‍പാണ് ഈ വീട് നിര്‍മാണം ആരംഭിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അബ്ദുള്‍ ഗാനി ഷെയ്ഖ് സ്വകാര്യത ലംഘനമെന്ന് ആരോപിച്ച് കോടതിയിലെത്തിയത്.ഗുലാം നബി ഷായുടെ വീടില്‍ നിന്നുള്ള മലിന ജലം പോകാനുളള പൈപ്പുകള്‍ തന്റെ പുരയിടത്തിലേക്കാണ് വച്ചിട്ടുള്ളതെന്നും വീടിന്റെ മുകളില്‍ നിന്ന് തന്റെ പുരയിടത്തിലേക്ക് മഞ്ഞ് പതിക്കുന്നുവെന്നതടക്കമുള്ള പരാതികളും അബ്ദുള്‍ ഗാനി ഷെയ്ഖ് പരാതിയില്‍ ഉന്നയിച്ചിരുന്നു. 2018ലാണ് കോടതി ഈ ഹര്‍ജിക്ക് അനുകൂലമായ തീരുമാനം എടുത്തത്. മേല്‍ക്കൂരയില്‍ നിന്നുള്ള ഡ്രെയിനേജ് പൈപ്പിന്റെ ദിശ മാറ്റണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗുലാം നബി ഷാ വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അബ്ദുള്‍ ഗാനി ഷെയ്ഖ് ഹൈക്കോടതിയില്‍ എതിര്‍ കക്ഷിയായി എത്തിയില്ല.മേല്‍ക്കൂരയിലെ ചെരിവ് സംബന്ധിച്ച് വിചാരണക്കോടതിയുടെ തീരുമാനം അംഗീകരിച്ച കോടതി ജനലുകള്‍ തുറന്നിടാന്‍ ഗുലാം നബി ഷായ്ക്ക് അനുമതി നല്‍കുകയായിരുന്നു. ജസ്റ്റിസ് അതുല്‍ ശ്രീധരന്റേതാണ് തീരുമാനം. എതിര്‍ കക്ഷിക്ക് സ്വകാര്യത ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വിശദമാക്കി. സ്വകാര്യത സംരക്ഷിക്കാന്‍ മതില്‍ കെട്ടുന്നതും ജനലുകള്‍ക്ക് കര്‍ട്ടനുകള്‍ അടക്കമുള്ളവ ഉപയോഗിക്കാനും ഹൈക്കോടതി അബ്ദുള്‍ ഗാനി ഷെയ്ഖിനോട് നിര്‍ദ്ദേശിച്ചു.