Home Featured തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ചത് 18 വര്‍ഷം; ഒടുവില്‍ വിദേശ യുവാവിന് ബെംഗളൂരുവില്‍ ശസ്ത്രക്രിയ

തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ചത് 18 വര്‍ഷം; ഒടുവില്‍ വിദേശ യുവാവിന് ബെംഗളൂരുവില്‍ ശസ്ത്രക്രിയ

തലയ്ക്കകത്ത് വെടിയുണ്ടയുമായി 18 വര്‍ഷം ജീവിച്ച യെമൻ യുവാവിന് ഒടുവില്‍ ആശ്വാസമായി ബെംഗളൂരു. ഇടത് ടെമ്ബറല്‍ അസ്ഥിയുടെ ഉള്ളിലായിരുന്നു വെടിയുണ്ട.കടുത്ത തലവേദനയും കേള്‍വിയില്ലായ്മയുമായിരുന്നു വെടിയുണ്ട കാരണം യുവാവ് അനുഭവിച്ചിരുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള വെടിയുണ്ട നീക്കം ചെയ്തു. 11-ാം വയസില്‍ നാട്ടില്‍ നടന്ന സങ്കര്‍ഷത്തില്‍ ഉള്‍പ്പെട്ടപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായത്. ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്. അതുകൊണ്ടുതന്നെ ചെവിയുടെ കവാടം ഇടുങ്ങിയതായി.

ബുള്ളറ്റ് ചെവിയില്‍ കാണാമായിരുന്നു. എന്നാല്‍ അതിന്റെ മറ്റേയറ്റം അസ്ഥിയില്‍ കുടുങ്ങി. മുറിവ് ഉണങ്ങാത്തതിനാല്‍ പഴുപ്പ് അടിഞ്ഞുകൂടാനും അണുബാധക്കും കാരണമായി. വെടിയേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മുറിവ് വൃത്തിയാക്കുക മാത്രമാണ് ചെയ്തത്. വെടിയുണ്ട നീക്കം ചെയ്തിരുന്നില്ല. ചില സുഹൃത്തുക്കള്‍ വഴിയാണ് ബെംഗളൂരുവിലെ ആസ്റ്റര്‍ ഹോസ്പിറ്റലിനെക്കുറിച്ച്‌ അറിഞ്ഞ് എത്തിയത്. ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ ആദ്യം ആശങ്കയിലായിരുന്നു. എന്നാല്‍ ശത്രക്രിയ വിജയിക്കുകയും യുവാവ് യെമനിലേക്ക് തിരിച്ച്‌ പോകുകയും ചെയ്തു.

കുട്ടി കസ്റ്റഡിയിലാണ്, പണം വേണം’, അജ്ഞാത നമ്ബറില്‍ നിന്ന് ഓഡിയോ; അര ലക്ഷം നല്‍കി, പക്ഷേ എല്ലാം ‘എഐ’ തട്ടിപ്പ് !

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വീണ്ടും തട്ടിപ്പ്. ദില്ലിയില്‍ ബന്ധുവിന്‍റെ മകനെ തട്ടിക്കൊണ്ടുപോയെന്ന് വിശ്വസിപ്പിച്ച്‌ വയോധികനില്‍ നിന്നും തട്ടിപ്പുകാര്‍ അടിച്ചെടുത്തത് 50,000 രൂപ.യമുന വിഹാറില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരനായ ലക്ഷ്മി ചന്ദ് ചൗളയെ പറ്റിച്ചാണ് പ്രതികള്‍ പണം തട്ടിയത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കുട്ടിയുടെ ശബ്ദത്തില്‍ വോയിസ് നോട്ട് അയച്ചാണ് പ്രതികള്‍ വയോധികയെ പറ്റിച്ചത്.കഴിഞ്ഞ മാസമാണ് സംഭവം. ലക്ഷ്മി ചന്ദ് ചൗളയുടെ മൊബൈലിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു.

നിങ്ങളുടെ ബന്ധുവിന്‍റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും, ജീവനോടെ തിരികെ കിട്ടണമെങ്കില്‍ പണം വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പിന്നാലെ വാട്ട്സ്‌ആപ്പിലേക്ക് കുട്ടിയുടെ ശബ്ദവും എത്തി. പേടിച്ചരണ്ട കുട്ടിയുടെ ശബ്ദം കേട്ടതോടെ വയോധിക പ്രതികള്‍ ആവശ്യപ്പെട്ട പണം അയച്ചുകൊടുത്തു. പേടിഎം വഴിയാണ് 50000 രൂപ അയച്ചുകൊടുത്തത്. എന്നാല്‍ ഇത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വയോധിക മനസിലാക്കുന്നത്. കുട്ടി വീട്ടിലുണ്ടെന്നും ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ബന്ധു വയോധികയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.ഏറ്റവും പുതിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ രേഖ പ്രകാരം ദില്ലിയില്‍ 2022 ല്‍ 685 സൈബര്‍ ക്രൈം കേസുകളാണ് രജിസ്റ്റര്‍ ചെയ്ചിട്ടുണ്ട്. 2021 ല്‍ ഇത് 345 കേസുകളായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group