ബെംഗളൂരു: കർണാടകത്തിലെ രണ്ടാമത്തെ വന്ദേഭാരത് തീവണ്ടി ജൂലായ് മുതൽ ഓടിത്തുടങ്ങും. ബെംഗളൂരുവിൽനിന്ന് ധാർവാഡിലേക്കായിരിക്കും സർവീസ്. കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയെന്നും ജൂലായ് അവസാനവാരത്തോടെ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രിയും ധാർവാഡ് എം.പി.യുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു. നേരത്തേ മാർച്ചിൽ വന്ദേഭാരത് സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പാതയിലെ അറ്റകുറ്റപ്പണിയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തിരിച്ചടിയാകുകയായിരുന്നു.
ഒട്ടേറെ വ്യവസായകേന്ദ്രങ്ങളുള്ള പ്രദേശമാണ് ധാർവാഡ്. ഐ.ടി. നഗരമായ ബെംഗളൂരുവിനെയും ധാർവാഡിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് തീവണ്ടിയെത്തുമ്പോൾ വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവാകും. നിലവിൽ മൈസൂരു-ബെംഗളൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് തീവണ്ടിയാണിത്. മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ടുമണിക്കൂറുകൊണ്ടും ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് നാലരമണിക്കൂർ കൊണ്ടുമാണ് വൈന്ദേഭാരത് ഓടിയെത്തുന്നത്. നവംബറിൽ സർവീസ് തുടങ്ങിയ തീവണ്ടി യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വന്ദേഭാരത് സർവീസ് തുടങ്ങിയത് കുടകിലെയും മൈസൂരുവിലെയും വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് നേട്ടമായെന്നാണ് വിലയിരുത്തൽ.
അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കും; കര്‍ണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നു ചേരും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ ഇന്ന് സഭയില്‍ പാസാക്കും.ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇത് നടപ്പാക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നല്‍കിയിരുന്നു.
ഗൃഹനാഥമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്ത് കിലോ അരി, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ, ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് വാഗ്ദാനങ്ങള്‍. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇത് നടപ്പാക്കുമെന്ന് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും ഉറപ്പ് നല്‍കിയിരുന്നു. മറ്റ് ചില ജനപ്രിയ പദ്ധതികള്‍ക്ക് കൂടി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കാനുള്ള സാധ്യതയുമുണ്ട്.