ബെംഗളൂരു: ബെംഗളൂരുവില്‍ പട്ടാപകല്‍ സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കള്‍. ഒമ്പത് പവനിലധികം തൂക്കം വരുന്ന സ്വർണ മാലയാണ് കവർന്നത്.അംബിക എന്ന സ്ത്രീയുടെ സ്വർണ മാലയാണ് നഷ്ടമായത്. സൗത്ത് ബെംഗളൂരു ജില്ലയിലെ ഗുഡിമരൻഹള്ളിയിലാണ് സംഭവം നടന്നത്.ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെത്തിയ രണ്ട് യുവാക്കള്‍ അപ്രതീക്ഷിതമായി സ്ത്രീയുടെ മാല പൊട്ടിച്ചു ഓടുകയായിരുന്നു. ബേക്കറിയില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയുമായി സംസാരിക്കുകയായിരുന്നു അംബിക എന്ന സ്ത്രീ. തിരിഞ്ഞു നിന്നും സംസാരിക്കുന്ന സംസാരിക്കുന്ന ഇവരെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാകുന്നതാണ്.ജ്യൂസ് കുടിച്ച ഒരാള്‍ ബൈക്ക് നിർത്തിയ ഭാഗത്തേക്ക് പോവുകയും പിന്നാലെ മറ്റൊരാള്‍ പരിസരം നിരീക്ഷിച്ച ശേഷം സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. യുവാക്കള്‍ ഉടൻ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബേക്കറിയിലെ സിസിടിവി ക്യാമറയില്‍ യുവാക്കളുടെ മുഖം പതിയുകയും ചെയ്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.