ബെംഗളൂരു∙ പരീക്ഷണ ഓട്ടത്തിൽ നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ ഓടിയെത്തി ബെംഗളൂരു–ഹുബ്ബള്ളി– ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ്. 6 മണിക്കൂർ 15 മിനിറ്റ് കൊണ്ടാണ് ട്രെയിൻ 489 കിലോമീറ്റർ ദൂരം താണ്ടിയത്. 6 മണിക്കൂർ 55 മിനിറ്റാണ് ട്രെയിനിന് അനുവദിച്ചിരുന്നത്. രാവിലെ 5.45നു കെഎസ്ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ ഉച്ചയ്ക്ക് 12നു ധാർവാഡിലെത്തി. തിരിച്ച് 12.22നു ധാർവാഡിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ രാത്രി 7.20നു കെഎസ്ആറിലെത്തി.
യശ്വന്ത്പുര, ദാവനഗരെ, ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് 2 മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.110 കിലോമീറ്റർ പരമാവധി വേഗ പരിധി നിശ്ചയിച്ച പാതയിൽ 70 കിലോമീറ്ററാണ് വന്ദേഭാരതിന് അനുവദിച്ചിരിക്കുന്നത്. 350 കിലോമീറ്റർ പാതയിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് വേഗ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.
8 കോച്ചുകളുള്ള ട്രെയിനിൽ 7 എണ്ണം ചെയർകാറുകളും ഒരെണ്ണം എക്സിക്യുട്ടീവ് ചെയർകാറുമായിരിക്കും. 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുമെങ്കിലും പ്രതിദിന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്കും അന്തിമ സമയപട്ടികയും അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും സഞ്ജീവ് കിഷോർ പറഞ്ഞു.
പുതുചരിത്രം; സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ ഇനി മിക്‌സഡ്
ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി.സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്‌കൂളുകള്‍ മിക്സഡ് ആക്കിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.2022 ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്സ് ഗേള്‍സ് സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സ്‌കൂളുകള്‍ മിക്സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.സംസ്ഥാനത്തെ സ്‌കൂളുകള്‍ മിക്സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു.
പിന്നാലെയാണ് സംസ്ഥാനത്തെ മുപ്പത്തിരണ്ട് സ്‌കൂളുകള്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ 5 വിദ്യാര്ഥിനികളാണ് പുതുതായി എത്തിയത്. തിരുവനന്തപുരം 7 കോഴിക്കോട് 6 എറണാകുളം 5 കോട്ടയം 5 കണ്ണൂര്‍ 3 തൃശ്ശൂര്‍ 3 പത്തനംതിട്ട 2 മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് മിക്സഡ് ആക്കിയ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.