Home Featured നഗരത്തിലെ അനധികൃത പരസ്യബാനർ:നിയമം ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും;മുന്നറിയിപ്പുമായി ബെംഗളൂരു കോർപ്പറേഷൻ

നഗരത്തിലെ അനധികൃത പരസ്യബാനർ:നിയമം ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും;മുന്നറിയിപ്പുമായി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിലെ അനധികൃത പരസ്യബാനറുകൾ പ്രിൻ്റുചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുമായി ബെംഗളൂരു കോർപ്പറേഷൻ. പരിധിയിലെ അനധികൃതപരസ്യങ്ങൾ ഇല്ലാതാക്കാൻ പ്രസ്സുകൾക്ക് നോട്ടീസയക്കും. അനധികൃതപരസ്യങ്ങൾ പ്രിന്റുചെയ്യുന്നതിനെതിരേ ഫ്ളെക്സ്, ബാനർ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നിറിയിപ്പുനൽകി. നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പ്രിന്റിങ് സ്ഥാപനങ്ങളക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ഫ്ളക്സുകളും ബാനറുകളും പ്രിന്റുചെയ്യരുത്. അനുമതിയുടെ പകർപ്പ് പ്രിന്റിങ് സ്ഥാപനങ്ങളിൽ കാണിക്കണം. പകർപ്പ് കോർപ്പറേഷനിൽനിന്നുതന്നെ ഉള്ളതാണെന്ന് പ്രിന്റർമാർ ഉറപ്പാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു. ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപനവും റോഡിലെ കുഴികളുമുൾപ്പെടെ വിവിധവിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുകയായിരുന്നു കമ്മിഷണർ.

തെരുവുവിളക്കുകൾ പരിപാലിക്കും:നഗരത്തിലെ തെരുവുവിളക്കുകൾ ശരിയായരീതിയിൽ പരിപാലിക്കണമെന്ന് നിർദേശംനൽകി. വൈദ്യുതിവകുപ്പിൽ ജോലിചെയ്യുന്നവർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകീട്ട് 5 മുതൽ രാത്രി 8.30 വരെയുമാണ് ജോലിചെയ്യേണ്ടത്. ‘സഹായ’ വഴി ലഭിക്കുന്ന ജനങ്ങളുടെ പരാതികൾ കൃത്യമായി പരിഹരിക്കണം. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും നിർദേശംനൽകി.

ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊതുകിന്റെ പ്രജനനം നശിപ്പിക്കണം. നഗരത്തിൽ ദിവസേന 170- ഓളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. കൊതുകുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫോഗിങ് യന്ത്രങ്ങളുപയോഗിച്ച് നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്പെഷ്യൽ കമ്മിഷണർമാരായ മുനിഷ് മൗദ്ഗിൽ, ഡോ. കെ. ഹരിഷ്കുമാർ, സുറൽകർ വികാസ് കിഷോർ, അവിനാശ് രാജേന്ദ്രൻ, സോണൽ കമ്മിഷണർമാരായ രമേഷ്, ശിവാനന്ദ് കാപാഷി, കരി ഗൗഡ, രമ്യ, വിനോത് പ്രിയ, പ്രീതി തുടങ്ങിയവർ പങ്കെടുത്തു.

കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച്‌ സ്ഥിരം ശല്യം ;അയല്‍ക്കാരനായ 6൦കാരനെ യുവാവ് തല്ലിക്കൊന്നു.

കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച്‌ സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനായ 6൦കാരനെ യുവാവ് തല്ലിക്കൊന്നു.ഇന്‍ഡൊനീഷ്യയിലെ വടക്കന്‍ സുമാത്രയിലെ തപാനുലി മേഖലയിലാണ് സംഭവം. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോയെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ സിരേഗറിനെ മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു.ജൂലായ് 29-നാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ പ്രതിയായ സിരേഗര്‍ അയല്‍ക്കാരനായ അസ്ഗിമിനെ വീട്ടില്‍ക്കയറി വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇതോടെ അസ്ഗിം വീട്ടില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും പ്രതി പിന്തുടര്‍ന്നെത്തി തലയ്ക്കടിച്ചു. തുടര്‍ന്ന് 60-കാരന്‍ നിലത്തുവീണതോടെ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ചെന്നും അസി. പോലീസ് കമ്മീഷണര്‍ മരിയ മാര്‍പോങ് മാധ്യമങ്ങളോട് പറഞ്ഞു.നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അസ്ഗിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

പ്രതിയായ സിരേഗറിനെ ഒരുമണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.അവിവാഹിതനായ തന്നോട് അയല്‍ക്കാരനായ അസ്ഗിം വിവാഹത്തെക്കുറിച്ച്‌ പതിവായി ചോദിക്കുന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് 45-കാരനായ പ്രതിയുടെ മൊഴി. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് അസ്ഗിം സ്ഥിരമായി സിരേഗറിനോട് ചോദിച്ചിരുന്നു. ഇതിന്റെ പകയിലാണ് പ്രതി അസ്ഗിമിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group