ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം മുതൽ ഐടി ഹബ്ബിൽ വീണ്ടും മഴ ലഭിച്ചു. ഗുട്ടഹള്ളി, രാജ്മഹൽ എന്നിവയുൾപ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.രാവിലെ നല്ല വെയിലുണ്ടായിരുന്നുവെങ്കിലും, വൈകുന്നേരം പെട്ടെന്ന് മേഘാവൃതമായി, നയംഹള്ളി, ദീപാഞ്ജലിനഗർ, ഹംപി നഗർ, വിജയനഗർ, മല്ലേശ്വരം, മജസ്റ്റിക്, രാജാജിനഗർ, ഹെബ്ബാല, മഹാദേവപൂർ സോൺ,കോറമംഗല തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു.
കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) പ്രവചനം അനുസരിച്ച്, നഗരത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ട്.ഐഎംഡിയുടെ പ്രവചനമനുസരിച്ച്, ഓഗസ്റ്റ് 10 വരെ നഗരത്തിൽ സമാനമായ കാലാവസ്ഥ നിലനിൽക്കും. അടുത്ത നാല് ദിവസങ്ങളിൽ ബംഗളുരുവിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കും.അടുത്ത നാല് ദിവസങ്ങളിൽ കർണാടകയിലെ ചില തീരദേശ ജില്ലകളിൽ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു
അര്‍ധബോധാവസ്ഥയില്‍ ലൈംഗികബന്ധത്തിനുള്ള സമ്മതം അനുമതിയായി കാണാനാവില്ല -ഹൈകോടതി
അര്‍ധബോധാവസ്ഥയില്‍ ലൈംഗികബന്ധത്തിന് സമ്മതിച്ചത് ഇരനല്‍കിയ അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈകോടതി.കോളജ് വിദ്യാര്‍ഥിനിക്ക് ലഹരിപാനീയം നല്‍കിയശേഷം അര്ധബോധാവസ്ഥയിലായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ മുൻകൂര്‍ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.2022 നവംബര്‍ 18ന് കോളജില്‍വെച്ചാണ് പട്ടിക വിഭാഗക്കാരിയായ തന്നെ പ്രതി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പ്രതിയും പെണ്‍കുട്ടിയും പ്രേമത്തിലായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടപ്രകാരം സംഭവ ദിവസം ഉച്ചയോടെ ലൈബ്രറിയിലെത്തിയപ്പോള്‍ പ്രതിയും കൂട്ടുകാരും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയോട് പുകവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. തുടര്‍ന്ന് കേക്കും കുടിക്കാൻ വെള്ളവും നല്കി. ഇതോടെ തന്റെ ബോധം മറഞ്ഞെന്നും കോളജിന്റെ മുകള്‍ നിലയിലേക്ക് തന്നെ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഡിസംബര്‍ ഏഴുവരെ പലപ്പോഴായി പീഡനം തുടര്‍ന്നു. ഡിസംബര്‍ 30ന് പ്രതിയുടെ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടപ്പോള്‍ പോകാത്തതിന്റെ പേരില്‍ പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയെന്നും രാമമംഗലം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
എറണാകുളത്തെ പ്രത്യേക കോടതി മുൻകൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമായിരുന്നു പ്രതിയുടെ വാദം. പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള മൊബൈല്‍ സംഭാഷണത്തിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് അര്‍ധ ബോധാവസ്ഥയിലുള്ള സമ്മതം അനുമതിയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.