Home Featured ബെംഗളൂരു: നഗരത്തിൽ നവംബർ 5 വരെ മഴ തുടരും

ബെംഗളൂരു: നഗരത്തിൽ നവംബർ 5 വരെ മഴ തുടരും

ബെംഗളൂരു: വടക്കുകിഴക്കൻ മൺസൂൺ നഗരത്തിൽ നവംബർ 5 വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.ഇന്നലെ പല പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. നഗരത്തിന്റെ മധ്യ, വടക്ക്, പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളിൽ പെയ്ത മഴ ചിലയിടങ്ങളിലെ കന്നഡ രാജ്യോത്സവ പരിപാടികളെ ബാധിച്ചു.

നടൻ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം നൽകി ആദരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടി മഴയ്ക്കിടയിലും വിധാന സൗധയിൽ നടന്നു. വലിയ സദസ്സും മഴയും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) ഗതാഗതക്കുരുക്കിന് കാരണമായി.

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത്. മലയോര ജില്ലകളിൽ മഴ കനക്കം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ടാണ്.

You may also like

error: Content is protected !!
Join Our WhatsApp Group