ജനുവരി ഏഴിന് ബെംഗളൂരുവിൽ നടക്കുന്ന ചിത്ര സന്തേയുടെ 21-ാമത് എഡിഷനിൽ 22 സംസ്ഥാനങ്ങളിൽ നിന്നായി 1500 കലാകാരന്മാർ പങ്കെടുക്കും.കർണാടക ചിത്രകലാ പരിഷത്ത് (കെസിപി) സംഘടിപ്പിക്കുന്ന വാർഷിക കലാമേളയുടെ ഈ വർഷത്തെ പതിപ്പ് ബഹിരാകാശ ഗവേഷണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾക്കായി സമർപ്പിക്കും.കലാമേള ജനുവരി ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.
പ്രഫഷണൽ ആർട്ടിസ്റ്റുകൾ, ഹോബി ആർട്ടിസ്റ്റുകൾ, പരമ്പരാഗത ചിത്രകാരന്മാർ, കലാവിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെ മൊത്തം 2,726 അപേക്ഷകളാണ് സംഘാടകർക്ക് ഈ വർഷം ലഭിച്ചത്.ഏകദേശം 1,386 (51%) അപേക്ഷകൾ കർണാടകയിൽ നിന്നും, 7.6% പ്രത്യേക കഴിവുള്ള കലാകാരന്മാരിൽ നിന്നും, 6% മുതിർന്ന പൗരൻമാരായ കലാകാരന്മാരിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.
പ്രത്യേക കഴിവുള്ള ഒരു കലാകാരൻ്റെയും മുതിർന്ന പൗരൻമാരായ കലാകാരന്മാരുടെയും അപേക്ഷകൾ നിരസിച്ചിട്ടില്ലന്ന് കെസിപി പ്രസിഡൻ്റ് ബി എൽ ശങ്കർ പറഞ്ഞു.കെസിപി കാമ്പസിനുള്ളിൽ കുമാരകൃപ റോഡിലും ക്രസന്റ് റോഡിലും ആർട്ട് സ്റ്റാളുകളും സേവാദൾ ഗ്രൗണ്ടിലും ശിവാനന്ദ സർക്കിൾ മുതൽ ഗുരുരാജ വരെയുള്ള സർവീസ് റോഡുകളിലും കല്യാണ മണ്ഡപം വരെയും 300 സ്റ്റാളുകൾ കൂടി ഒരുക്കും.
ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കൈ അറ്റുപോയി
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ കൈ ട്രെയിനിന് ഇടയില്‍പ്പെട്ട് അറ്റുപോയി.നാഗ്പൂര്‍ കാട്രോള് ജഗദീഷ് നഗറില്‍ താമസിക്കുന്ന രവി മശ്രം എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു. ട്രെയിൻ കായംകുളത്ത് എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമില്‍ ഇറങ്ങി. ഈ സമയം ട്രെയിൻ മുന്നോട്ട് എടുക്കുന്നതു കണ്ട് ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീണ രവി മശ്രത്തിന്റെ കൈ ട്രെയിനിന് ഇടയില്‍പ്പെട്ട് അറ്റു മാറുകയായിരുന്നു. കൈയുടെ മുട്ടിന് മുകളില്‍ വച്ചാണ് അറ്റു മാറിയത്. ഉടൻതന്നെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം അറ്റുമാറിയ കൈ ഫ്രീസര്‍ ബാഗില്‍ വച്ച് ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.