Home Featured ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂര്‍ മാത്രം; ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെ

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂര്‍ മാത്രം; ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെ

ചെന്നൈ: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി.നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെ യാത്ര ചെയ്യാൻ അഞ്ചു മണിക്കൂര്‍ എടുക്കും. പദ്ധതി പ്രാബല്യത്തിലെത്തുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയും.അശോക് ലെയ്‍ലാൻഡിന്റെ 75ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. ചെന്നൈയേയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ പ്രോജക്ടിനെ കുറിച്ചും ഗഡ്കരി സംസാരിച്ചു.

‘എക്സ്പ്രസ് ഹൈവേ വരുന്നതോടെ ആഡംബര ബസുകളും സ്ലീപ്പര്‍ കോച്ചുകളും ഈ മേഖലയില്‍ ആരംഭിക്കാൻ സാധിക്കും. ഡല്‍ഹി, ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയും വിവിധ ഹൈവേ പദ്ധതികള്‍ വഴി ബന്ധിപ്പിക്കും,’ ഗഡ്കരി പറഞ്ഞു.ഡല്‍ഹിയേയും ജയ്പുരിനെയും ഇലക്‌ട്രിക് കേബിള്‍ ഹൈവേ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ഇലക്‌ട്രിക് ബസുകള്‍ രാജ്യത്തിന് ആവശ്യമാണെന്നും ഗഡ്കരി വ്യക്തമാക്കി. ‘2004 മുതല്‍ കൃഷിയെ ഊര്‍ജ്ജ- വൈദ്യുതി മേഖലകളിലേക്ക് ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.

പത്തു ദിവസം മുമ്ബാണ് നൂറു ശതമാനം ബയോ-എഥനോള്‍ വാഹനം പുറത്തിറക്കിയത്. ബെംഗളൂരുവില്‍ മെഥനോളുമായി കൂടിച്ചേര്‍ന്ന ഇന്ധനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കിയിരുന്നു,’ മന്ത്രി പറഞ്ഞു.’പത്തു ദിവസം മുമ്ബാണ് നൂറു ശതമാനം ബയോ-എഥനോള്‍ വാഹനം പുറത്തിറക്കിയത്. ബെംഗളൂരുവില്‍ മെഥനോളുമായി കൂടിച്ചേര്‍ന്ന ഇന്ധനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കിയിരുന്നു. രാജ്യത്ത് മെഥനോള്‍ ട്രക്കുക്കളുടെ നിര്‍മാണം സാധ്യമാക്കണമെന്നത് സ്വപ്നമാണ്,’ ഗഡ്കരി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group