Home Featured 17,000 കോടി രൂപയുടെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ; 2024 മാര്‍ച്ചില്‍ സജ്ജമാകുമെന്ന് നിതിന്‍ ഗഡ്കരി

17,000 കോടി രൂപയുടെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ; 2024 മാര്‍ച്ചില്‍ സജ്ജമാകുമെന്ന് നിതിന്‍ ഗഡ്കരി

ബെംഗളൂരു: 17,000 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ 2024ല്‍ സജ്ജമാകും.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. 52 കിലോ മീറ്റര്‍ നീളത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റും എക്‌സ്പ്രസ്‌വേയുടെ ബെംഗളൂരു-മൈസൂരു സെക്ഷന്റെ ഭാഗമാണ്. ഇതിന് മാത്രം 9,000 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്.

എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം 2024 മാര്‍ച്ചിലാണ് പൂര്‍ത്തിയാകുക.2023 ഫെബ്രുവരിയില്‍ ബെംഗളൂരു-മൈസൂരു ഹൈവേ പ്രോജക്‌ട് പൂര്‍ത്തിയാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മുവോ ഉദ്ഘാടനത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് നിദഘട്ടയിലേക്കും നിദഘട്ടയില്‍ നിന്ന് മൈസൂരുവിലേക്കുമാണ് ഹൈവേ പ്രോജക്‌ട് പണിയുന്നത്.

നിര്‍മാണം പൂര്‍ത്തിയായാല്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് 70 മിനിറ്റ് കൊണ്ട് എത്താം.കര്‍ണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കൂടാതെ കേരളത്തിലേക്കുമെല്ലാം എളുപ്പത്തിലെത്താന്‍ ഹൈവേ സഹായിക്കും. 17,000 കോടി രൂപയുടെ എക്‌സപ്രസ് വേ 288 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ 243 കിലോ മീറ്റര്‍ ദൂരം കര്‍ണാടകയിലും ശേഷിക്കുന്ന 45 കിലോ മീറ്റര്‍ തമിഴ്‌നാട്ടിലുമാണ് ഉള്‍പ്പെടുക.

ചെറിയൊരു കൈയ്യബദ്ധം! ഡാനി മോറിസണിന് പകരം പാകിസ്താനി കമന്റേറ്റര്‍ പറഞ്ഞത് പോണ്‍ സ്റ്റാറിന്റെ പേര്; വൈറല്‍ വീഡിയോ പങ്കുവച്ച്‌ നടി

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ക്രിക്കറ്റ് മാച്ച്‌ മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മത്സരം അത്ര ത്രസിപ്പിക്കുന്നതായിരുന്നില്ലെങ്കിലും അതിന് ശേഷം കമന്റേറ്റര്‍ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പിടിച്ച ചര്‍ച്ചകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഉയരുന്നത്.പാകിസ്താനി കമന്റേറ്റര്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞത് ചെറുതായൊന്ന് മാറിപ്പോയതാണ് സംഗതി വൈറലാകാന്‍ കാരണം.

ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരമായ ഡാനി മോറിസണെയാണ് കക്ഷി ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോള്‍ അത് ഡാനി ഡാനിയേല്‍സ് ആയി പോയി. പ്രശസ്തയായ പോണ്‍ സ്റ്റാറാണ് ഡാനി ഡാനിയേല്‍സ്.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒടുവില്‍ സാക്ഷാല്‍ ഡാനി ഡാനിയേല്‍സും വൈറല്‍ വീഡിയോ ശ്രദ്ധിക്കാനിടയായി. കിടിലന്‍ അടിക്കുറിപ്പെഴുതി അവര്‍ അത് റീട്വീറ്റും ചെയ്തു. ‘പുട്ട് മി ഇന്‍ കോച്ച്‌’ എന്നായിരുന്നു ഡാനി ക്യാപ്ഷന്‍ നല്‍കിയത്. കമന്ററിക്കിടയില്‍ പറ്റിയ അബദ്ധം നിരവധി കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group