Home Featured ബിഎംടിസി പ്രതിമാസ പാസിന് ജുലൈ മുതൽ തിരിച്ചറിയൽ കാർഡ് മതി

ബിഎംടിസി പ്രതിമാസ പാസിന് ജുലൈ മുതൽ തിരിച്ചറിയൽ കാർഡ് മതി

ബെംഗളൂരു:ബിഎംടിസി പ്രതിമാസ പാസെടുക്കാൻ ജൂലൈ മുതൽ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡ് മതി. ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട് എന്നിവയും പരിഗണിക്കും.

നേരത്തെ ബിഎംടിസിയുടെ 100 രൂപയുടെ തിരിച്ചറിയൽ കാർഡ് തന്നെ നിർബന്ധമായിരുന്നു. 3 വർഷമായിരുന്നു ഈ കാർഡിന്റെ കാലാവധി. അടുത്ത മാസം മുതൽ പ്രതിമാസ പാസ് ഏത് ദിവസവും ലഭിക്കും. പാസ് എടുക്കുന്ന ദിവസം മുതൽ 30 ദിവസത്തേയ്ക്ക്സാധുത ഉണ്ടായിരിക്കുന്ന തരത്തിലാണ് മാറ്റം വരുത്തിയിരി ക്കുന്നത്.

ബെംഗളൂരു പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു : 7 മരണം ; 26 പേര്‍ക്ക് പരിക്കേറ്റു

ബെംഗളൂരു : പൂനെ-ബെംഗളൂരു ദേശീയപാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാത്രിയായിരുന്നു അപകടം.

പരിക്കേറ്റവര്‍ ഹുബ്ബാലിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ചികിത്സയിലാണ്.മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group