ബെംഗളൂരു കഫേയിലെ സ്ഫോടനത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കഫേയില്‍ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി.ഇയാള്‍ കഴിക്കാനായി റവ ഇഡ്ലി ഓർഡർ ചെയ്തിരുന്നുവെങ്കിലും കൂപ്പണ്‍ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ട് വച്ച് സ്ഥലത്ത് നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. അതേസമയം, കഫേയിലെ സ്ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റർ ചെയ്തു. സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ മുഖം വ്യക്തമാണ്.
എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തില്‍ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഐടിപിഎല്‍ റോഡിലെ മറ്റ് കടകളില്‍ നിന്നുള്ള ദൃശ്യവും പൊലീസ് ശേഖരിച്ച് വരികയാണ്. ബസ്സില്‍ നിന്ന് പ്രതിയുടെ അതേ മുഖവും വസ്ത്രവും ധരിച്ച ഒരാള്‍ നടന്നു വരുന്നത് ഒരു സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അത് രണ്ടും ഒരാള്‍ ആണോ എന്ന പരിശോധന തുടരുകയാണ്.
എന്റെ ശരീരം എന്റെ സ്വന്തം’, ഗര്‍ഭഛിദ്രത്തില്‍ സ്ത്രീക്ക് കൂടുതല്‍ അവകാശം: ഉത്തരവുമായി ഹൈക്കോടതി
ഗർഭഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗർഭം അലസിപ്പിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്നാണ് 23 കാരിയുടെ ഹർജിയില്‍ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.എന്റെ ശരീരം എന്റെ സ്വന്തമെന്ന യു.എൻ പോപ്പുലേഷൻ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അമ്മയ്ക്കോ ഗർഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്നങ്ങള്‍, വിവാഹ മോചനം, ഭർത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീയ്ക്ക് 20 ആഴ്ചയിലേറെ പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതിയുള്ളൂ.
ഇക്കാര്യത്തിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുള്ള ഹൈക്കോടതിയുടെ വിധി. സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ അവരുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ഗർഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിധി.