മെട്രോ നഗരങ്ങളിലെ അവശ്യസര്‍വീസുകളിലൊന്നാണ് ക്യാബുകള്‍. നിരവധി പേരാണ് തിരക്കുപിടിച്ച ജീവിതത്തില്‍ ഈ ഓണ്‍ലൈന്‍ ടാക്സി സര്‍വീസിനെ ആശ്രയിക്കുന്നത്. തന്റെ ടാക്സിയില്‍ കയറുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളം നല്കാന് മനസ് കാണിക്കുന്ന ക്യാബ് ഡ്രൈവര്‍മാരെപ്പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു ക്യാബ് ഡ്രൈവറിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളുരു നഗരത്തില്‍ ക്യാബ് സര്‍വീസ് നടത്തുന്ന രാകേഷ് ആണ് കഥയിലെ താരം. സംസാരവൈകല്യമുള്ള ഇദ്ദേഹം തന്റെ ടാക്സിയില്‍ കയറുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളവും നാപ്കിനും വായിക്കാന്‍ പുസ്തകങ്ങളും നല്‍കിവരുന്നുണ്ട്.
കൂടാതെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്ക് ഡിസ്കൗണ്ടും അദ്ദേഹം നല്കിവരുന്നു. ക്യാബ് സര്‍വീസുകള്‍ നടത്തുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ പോലും നല്കാന് മടിക്കുന്ന സേവനങ്ങളാണ് രാകേഷ് തന്റെ യാത്രക്കാര്‍ക്ക് നല്‍കിവരുന്നത്.ഈയടുത്ത് രാകേഷിന്റെ ടാക്സിയില്‍ കയറിയ ശിവസുബ്രഹ്മണ്യം ജയരാമന് എന്നയാളാണ് രാകേഷിന്റെ നിസ്വാര്‍ത്ഥ സേവനത്തെപ്പറ്റി എക്സില്‍ കുറിച്ചത്.
ഇന്ന് യാത്രയ്ക്കായി ഒരു ക്യാബ് ബുക്ക് ചെയ്തു. സംസാരവൈകല്യമുള്ള രാകേഷ് ആയിരുന്നു ക്യാബിന്റെ ഡ്രൈവര്‍. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് അദ്ദേഹം ഡിസ്കൗണ്ട് നല്‍കുന്നുവെന്ന് ക്യാബില്‍ എഴുതിയൊട്ടിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്കായി കുടിവെള്ളവും നാപ്കിനും പുസ്തകങ്ങളും അദ്ദേഹം നല്കിവരുന്നു. ഊബര്‍, ഓല ക്യാബ് സര്‍വീസുകളില്‍ പോലും ഇതൊന്നും ലഭിക്കില്ല. എയര്‍പോര്‍ട്ടിലേക്ക് പോകാനല്ല ഞാന്‍ ക്യാബ് ബുക്ക് ചെയ്തത്. എന്നിട്ടും അദ്ദേഹം എനിക്ക് കുടിവെള്ളം നല്കി,’’ ശിവസുബ്രഹ്മണ്യം എക്സില്‍ കുറിച്ചു
രാകേഷിന്റെ ചിത്രവും ക്യാബില്‍ അദ്ദേഹം എഴുതിയൊട്ടിച്ചിരുന്ന പോസ്റ്ററിന്റെ ചിത്രവും ശിവസുബ്രഹ്മണ്യം എക്സില്‍ പോസ്റ്റ് ചെയ്തു. താനൊരു സംസാരവൈകല്യമുള്ളയാളാണെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ വെള്ളവും നാപ്കിനും പുസ്തകങ്ങളും വാഹനത്തിലുണ്ടെന്നും ഈ പോസ്റ്ററില്‍ പറയുന്നുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് വെറും 950 രൂപ മാത്രം നല്കിയാല് മതിയെന്നും പോസ്റ്ററില്‍ പറയുന്നു.ഇതിനോടകം 70000ലധികം പേര് എക്സിലെ പോസ്റ്റ് കണ്ടു. നല്ലവരും മോശപ്പെട്ട മനുഷ്യരും നമുക്ക് ചുറ്റുമുണ്ടെന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. രാകേഷിന്റെ പ്രവൃത്തി എല്ലാവര്ക്കും പ്രചോദനം നല്‍കുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തു.