Home Featured ബെംഗളൂരു:കടം തീര്‍ക്കാന്‍ ഓണ്‍ലൈനായി കിഡ്നി വില്‍ക്കാന്‍ ശ്രമിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടിന് തട്ടിപ്പില്‍ നഷ്ടമായത് 6.20 ലക്ഷം രൂപ

ബെംഗളൂരു:കടം തീര്‍ക്കാന്‍ ഓണ്‍ലൈനായി കിഡ്നി വില്‍ക്കാന്‍ ശ്രമിച്ചു; ചാര്‍ട്ടേഡ് അക്കൗണ്ടിന് തട്ടിപ്പില്‍ നഷ്ടമായത് 6.20 ലക്ഷം രൂപ

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കിഡ്നി വിറ്റ് കടം തീര്‍ക്കാനിറങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടിന് സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 6.20 ലക്ഷം രൂപ. ഓണ്‍ലൈനായി കിഡ്നി വില്‍ക്കാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശിയെയയാണ് തട്ടിപ്പു സംഘം വിദഗ്ധമായി പറ്റിച്ചത്. തവണകളായി നഷ്ടമായത് 6.20 ലക്ഷം രൂപയാണ്. സെന്‍ട്രല്‍ സിഇഎന്‍ ക്രൈം പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കിഡ്നി വില്‍ക്കാനായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ തിരഞ്ഞതിനിടെ ലഭിച്ച വെബ്സൈറ്റില്‍ നിന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന്‍റെ കയ്യില്‍പ്പെട്ടത്. വെബ്സൈറ്റില്‍ നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പേര്, വയസ്, ബ്ലഡ് ഗ്രൂപ്പ്, തുടങ്ങിയ വിവരങ്ങളാണ് തട്ടിപ്പു സംഘം ചോദിച്ചറിഞ്ഞത്. പിന്നീട് കിഡ്നിക്ക് ആവശ്യക്കാരുണ്ടെന്ന് അറിയിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടിനെ ബന്ധപ്പെടുകയും പണം തട്ടുകയുമായിരുന്നു.

കിഡ്നി നല്‍കുന്നതിന് 2 കോടി രൂപ ലഭിക്കുമെന്നും പകുതി തുക ആദ്യം നല്‍കാമെന്നും തട്ടിപ്പ് സംഘം അറിയിക്കുന്നു. തുടര്‍ന്ന് ആധാര്‍, പാന്‍ വിവരങ്ങള്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. വിശ്വാസ്യത നേടിയ ശേഷം എന്‍ഒസിക്കും രജിസ്ട്രേഷന്‍ ഫീസിനുമായി 8,000 രൂപയാണ് തട്ടിപ്പ് സംഘം ആദ്യം ആവശ്യപ്പെട്ടത്. അടുത്ത തവണ കോഡിനായി 1,05,000 രൂപയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. മൂന്നാം തവണ നികുതിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് ലക്ഷം രൂപയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.

തട്ടിപ്പ് മനസിലാക്കാതെ പണമത്രയും അയച്ചു കൊടുക്കുകയായിരുന്നു. ലഹരി വിരുദ്ധ ക്ലിയറന്‍സ് ഫോമിന് 7.60 ലക്ഷം അയക്കാന്‍ ആവശ്യപ്പെട്ട് എസ്ബിഐ ജീവനക്കാരിയെനന വ്യാജേന തട്ടിപ്പ് സംഘം ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ അറിയിപ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാറിന്‍റെ ഇഎംഐയും ക്രെഡിറ്റ് കാര്‍ഡ് ബില്ലും അടക്കമുള്ള സമ്പത്തിക ചെലവുകള്‍ കാരണമാണ് കിഡ്നി വില്‍ക്കാന്‍ ശ്രമിച്ചതെന്നും അപരിചിതര്‍ക്ക് കിഡ്നി വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നത് അറിയില്ലെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പറഞ്ഞു. അന്വേഷണിന്‍റെ ഭാഗമായി തട്ടിപ്പ് സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group