വിവാഹ ദിനം എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ആണ്. അതുകൊണ്ട് തന്നെ സ്വന്തം വിവാഹത്തിന് വൈകി വരുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.എന്നാല്‍ ബെംഗളൂരു പോലൊരു നഗരത്തിലാണ് വിവാഹം നടക്കുന്നതെങ്കിലോ? നഗരത്തിലെ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുള്ളതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വധുവിനെ അല്ലെങ്കില്‍ വരനെ എങ്ങനെ മണ്ഡപത്തില്‍ കൃത്യ സമയത്ത് എത്തിക്കാമെന്ന് ബന്ധുക്കള്‍ തലപുകഞ്ഞ് ആലോചിക്കാറുണ്ട്. എന്നാല്‍ പ്രാക്ടിക്കലായി ചിന്തിച്ചാന്‍ ഇതൊക്കെ നിസാരമാണ്.
അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ട്രാഫിക്കില്‍ കുടുങ്ങാതെ വിവാഹ ദിനം അണിഞ്ഞൊരുങ്ങി വധു നേരെ കയറിയത് മെട്രോയിലേക്കാണ്. മെട്രോ ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയ വധു യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വധുവിന്റെ മെട്രോ യാത്ര.ട്രാഫിക്കില്‍ കുടുങ്ങിയില്ലെന്ന് മാത്രമല്ല കൃത്യ സമയത്ത് വധു മണ്ഡപത്തില്‍ ഹാജരാവുകയും ചെയ്തു. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ വധുവിനെയും കുടുംബത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. വധു മിടുക്കിയാണ് എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. എന്നാല്‍ ബെംഗളൂരുവില്‍ തുടരുന്ന ട്രാഫിക് ബ്ലോക്കില്‍ സര്‍ക്കാരിനെ വിര്‍ശിച്ചും കമന്‍റുകള്‍ നിറഞ്ഞു.
പെയിന്റ് കമ്ബനിയുടെ ഡീലര്‍ഷിപ്പിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്തു; യുവാവിന് നഷ്ടമായത് 13.96 ലക്ഷം
പ്രമുഖ പെയിന്റ് കമ്ബനിയുടെ ഡീലർഷിപ്പിനായി ഗൂഗിളില്‍ സെർച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കിയ യുവാവിന് സൈബർ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി.കമ്ബനിയുടെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നുകരുതി വിവരങ്ങള്‍ നല്‍കുകയായിരുന്നു.ഫോണ്‍ നമ്ബറും ഇമെയില്‍ ഐഡിയും നല്‍കിയതോടെ യുവാവിന്റെ വാട്ട്സ്‌ആപ്പിലേക്കും ഇമെയിലേക്കും കമ്ബനിയില്‍ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്‌ട്രേഷനുള്ള ഫോമുകളും ഫോണ്‍ നമ്ബറും അയച്ചു നല്‍കി. തുടർന്ന് ഫോമുകള്‍ പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു കൊടുത്തു. പിന്നീട് ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ട് അന്വേഷിക്കുകയും ഡീലർഷിപ്പ് എടുക്കുന്നതിനുള്ള നടപടികള്‍ക്കുവേണ്ട പണം പല തവണകളായി അയച്ചുനല്‍കുകയായിരുന്നു.
വീണ്ടും ലൈസൻസിനും മറ്റും കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. പിന്നീട് യുവാവ് ബാങ്കുമായി ബന്ധപ്പെട്ട് പണം അയച്ചു നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് കമ്ബനിയുടെ പേരിലുള്ള അക്കൗണ്ട് അല്ലെന്നും ഒരു വ്യക്തിയുടെ അക്കൗണ്ട് ആണെന്നും അറിയാൻ സാധിച്ചു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകള്‍ ധാരാളം നടക്കുന്നുണ്ട്.ഓണ്‍ലൈനില്‍ നല്‍കുന്ന വിവരങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്.
പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി നിങ്ങള്‍ കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.ആരെങ്കിലും നിങ്ങളോട് ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങള്‍ ചോദിച്ചാല്‍, അത് നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാൻ ബാങ്കുകളോ കമ്ബനികളോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. സൈബർ കുറ്റകൃത്യങ്ങള്‍ വർദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തുക.സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.