Home Featured ബെംഗളൂരു:വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു.

ബെംഗളൂരു:വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു.

ബെംഗളൂരു: വർക്ക്ഷോപ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗു സ്വദേശി വരുൺ (25) ആണ് മരിച്ചത്.എക്കൂർ ബിജെപി ബൂത്ത് സെക്രട്ടറിയാണ്.മംഗളൂരു പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വരുൺ വീണത്.

വർക്ക് ഷോപ്പിന്റെ മേൽക്കൂരയുടെ ഷീറ്റിൽ സോളാർ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുൺ. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുൺ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദുർബലമായ ഷീറ്റ് സ്ഥാപിച്ചതിന് കരാറുകാരനെതിരെ പനമ്പൂർ പോലീസ് കേസെടുത്തു.

അന്നം തരുന്നവരെ കര്‍ണ്ണാടക സര്‍ക്കാര്‍ കൈവിടില്ല; 300 കോടിരൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളുരു: കര്‍ണ്ണാടകയ‍ില്‍ 300 കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.വരുന്ന ബജറ്റില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും, കൂടുതല്‍ വായ്പ അനുവദിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.നിലവില്‍ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും.

കൂടാതെ, ചെറുകിട കര്‍ഷകര്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതിയും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ.ഈ വര്‍ഷം 31 ലക്ഷം കാര്‍ഷിക ലോണ്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചര്‍ത്തു.

കാലാവസ്ഥാ പ്രതികൂലമായിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ 133 കോടി ജനങ്ങള്‍ക്ക് ഭക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്നും നിലകൊള്ളുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group