Home Featured ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി ബംഗളൂരു

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി ബംഗളൂരു

ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമല്ല. ചെറുനഗരങ്ങള്‍ പോലും ശ്വാസംമുട്ടുന്ന നിലയിലെ ഗതാഗതക്കുരുക്ക് പലയിടത്തും കാണാന്‍ കഴിയും.രാജ്യത്തെ തന്നെ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ മുന്നിലുള്ളത് മഹാനഗരങ്ങളായ മുംബയും ബംഗളൂരുവുമാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഒന്നുമായ മുംബയെക്കാള്‍ തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത് ബംഗളൂരുവിലാണ്.കനത്ത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങള്‍ക്ക് 800 മുതല്‍ ആയിരം വരെയാണ് സ്‌കോര്‍ നല്‍കുന്നത്.

ഇതില്‍ ബംഗളൂരു മുംബയെ മറികടന്നിരിക്കുകയാണ്. 787 പോയിന്റുമായി ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടാമതാണ് മുംബയ്. 800 മറികടന്ന ഒരേയൊരു നഗരം ബംഗളൂരുവാണ്. ഡല്‍ഹി 747 പോയിന്റുമായി മൂന്നാമതും 718 പോയിന്റുമായി ഹൈദരാബാദ് നാലാമതുമാണ്. എംപ്ലോയീസ് കമ്യൂട്ട് സൊല്യൂഷന്‍സ് സേവനദാതാക്കളായ മൂവ് ഇന്‍ സിങ്ക് സംഘടിപ്പിച്ച സിംബോസിയത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വളരെ കുപ്രസിദ്ധമാണ്. വാഹനത്തില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ പീക്ക് സമയത്ത് കാല്‍നടയാത്രയാണ് നല്ലതെന്ന് നിര്‍ദേശിച്ച ഗൂഗിള്‍ മാപ്പ് സ്‌ക്രീന്‍ ഷോട്ട് അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ സില്‍ക് ബോര്‍ഡ് ജംഗ്ഷനില്‍ ജൂലായ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത ഡബിള്‍ ഡെക്കര്‍ മേല്‍പ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

എംബിബിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.ഷാജഹാന്‍പൂരിലെ വരുണ്‍ അര്‍ജുന്‍ മെഡിക്കല്‍ കോളേജിലാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിംഗിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.ഗോരഖ്പൂര്‍ സ്വദേശിയായിരുന്നു കുശാഗ്ര പ്രതാപ് സിംഗ് എന്ന 24കാരന്‍. കുശാഗ്ര പ്രതാപ് കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.ഹോസ്റ്റലിന് പിന്നില്‍ നിന്ന് കുശാഗ്രയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് കോളേജ് അധികൃതര്‍ പറയുന്നു. മൂന്ന് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുശാഗ്ര താമസിച്ചിരുന്നത്. കുശാഗ്ര എന്തെങ്കിലും ആവശ്യത്തിനായി മുകളിലത്തെ നിലയില്‍ പോയപ്പോള്‍ കാല്‍ വഴുതി വീണതാകാം അല്ലെങ്കില്‍ ആരെങ്കിലും ബോധപൂര്‍വ്വം തള്ളിയിട്ടതാകാനും സാധ്യതയുള്ളതായി പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group