ബെംഗളൂരൂ നഗരത്തില്‍ നാളെ ബന്ദ്. കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് അസോസിയേഷന്‍സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നാളെ നഗരം പൂര്‍ണമായും സ്തംഭിക്കുമെന്ന് ഉറപ്പാണ്. വാഹന സര്‍വീസുകളൊന്നും ലഭ്യമാവില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബന്ദില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം. സ്വകാര്യ ടാക്സി, ബസുകള്‍, കാറുകള്‍ എന്നിവയൊന്നും നാളെ നഗരത്തില്‍ ലഭ്യമാവില്ല.ബെംഗളൂരു നഗരത്തിന്റെ മൊത്തം ഗതാഗത സംവിധാനത്തെ തന്നെ ബന്ദ് ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഫെഡറേഷന് കീഴില്‍ 32000 പ്രൈവറ്റ് വാഹനങ്ങളാണ് ഉള്ളത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ശക്തി പ്ലാനിനെതിരെയാണ് ഇവരുടെ ബന്ദ്.
സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.ശക്തി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രീമിയം അല്ലാത്ത ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കും. അതേസമയം ഈ പദ്ധതി കാരണം വരുമാനം ഒരുപാട് ഇടിഞ്ഞുവെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ചെലവാക്കിയ പണം ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നഷ്ടം വരുന്ന തുക സര്‍ക്കാര്‍ നല്‍കാത്തത് കൊണ്ടാണ് ബന്ദ് പ്രഖ്യാപിച്ചത്. സ്വകാര്യ ടാക്സികള്‍, ക്യാബുകള്‍, ബസ്സുകള്‍, കാറുകള്‍, എന്നിവയെ എല്ലാം ബന്് ബാധിക്കും.
എന്തെല്ലം അടച്ചിടും:സ്വകാര്യ ടാക്സികള്‍ നിരത്തില്‍ ഇറങ്ങില്ല. ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ക്യാബ് സര്‍വീസുകളും പ്രവര്‍ത്തിക്കില്ല. നഗരത്തില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന ക്യാബുകളൊന്നും നിരത്തിലിറങ്ങാത്തത് യാത്രക്കാരെ ബാധിക്കും. സ്വകാര്യ ടാക്സി സര്‍വീസുകള്‍ കൂടി സര്‍വീസിന് ഇല്ലാത്തതോടെ പൂര്‍ണമായും എല്ലാം തടസ്സപ്പെടും.ഓട്ടോ സര്‍വീസുകളും അതുപോലെ ഉണ്ടാവില്ല. സാധാരണക്കാരന്റെ വാഹനമായത് കൊണ്ട് അതും ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകും.സ്വകാര്യ ബസ്സുകളും നിരത്തില്‍ ഇറങ്ങില്ല. വന്‍കിട-ചെറുകിട ബസ് സര്‍വീസുകളെല്ലാം ബന്ദിനെ തുടര്‍ന്ന് സര്‍വീസ് നടത്തില്ല.
സ്വകാര്യ ഗതാഗത സര്‍വീസുകളൊന്നും ബന്ദിനെ തുടര്‍ന്ന് സര്‍വീസ് നടത്തില്ല. മൊത്തത്തില്‍ നഗരം പൂര്‍ണമായും തന്നെ നിശ്ചലമാകും.
എന്തെല്ലാം തുറക്കും:അടിയന്തര സര്‍വീസുകളായ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ 24 മണിക്കൂറും തുറക്കും.മെട്രോ ട്രെയിനുകളും, ക്യാബുകളും ലഭ്യമാകും. യൂബര്‍, ഓല എന്നിങ്ങനെയുള്ള ആപ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ സര്‍വീസ് നടത്തും.സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തും. യാതൊരു തടസ്സവുമില്ലാതെ ഈ സര്‍വീസ് ഉണ്ടാവും. സാധാരണക്കാര്‍ക്ക് ഇതായിരിക്കും പ്രധാന യാത്രാ മാര്‍ഗം.പലച്ചരക്ക് കടകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍ എന്നിവ തുറക്കും.ഓഫീസുകള്‍, കടകള്‍, റെസ്റ്റോറന്റുകള്‍, എന്നിവ തുറക്കും. അതുപോലെ ഇവര്‍ ഇത് ഇഷ്ടം പോലെ അടച്ചിടുകയും ചെയ്യാം.