ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവിസുമായി എയർ ഇന്ത്യ.ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ (തിങ്കള്‍, ബുധൻ, വ്യാഴം) രാവിലെ 7.30 ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10ന് അയോധ്യയിലെത്തും.തിരിച്ച് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം രാത്രി 7.30ന് ബംഗളൂരുവിലെത്തും.
പെട്രോള്‍ വില: ജനത്തെ പിഴിഞ്ഞ് സര്‍ക്കാരും എണ്ണക്കന്പനികളും
2023-24 സാന്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ എണ്ണക്കന്പനികളുടെ ലാഭം 75,000 കോടി കടക്കുമെന്ന കണക്കുകള്‍ പുറത്തു വന്നിട്ടും വില കുറയ്ക്കാതെ എണ്ണക്കന്പനികളും സർക്കാരും.പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് അഞ്ചു രൂപയും ഇപ്പോള്‍ എണ്ണക്കന്പനികള്‍ക്കു ലാഭമുണ്ടെന്നാണു കണക്ക്. 2022 മാർച്ച് ഏഴിന് ബ്രന്‍റ് ക്രൂഡ് ബാരലിന് സമീപകാലത്തെ ഉയർന്ന വിലയായ 123 ഡോളർ രേഖപ്പെടുത്തിയിരുന്നു. 2023 ഡിസംബറില്‍ ഇത് വെറും 73 ഡോളറായി കൂപ്പുകുത്തിയിട്ടും വിലകുറയ്ക്കാൻ സർക്കാർ തയാറായില്ല. 77. 9 ഡോളറാണ് ഇന്നത്തെ ബ്രന്‍റ് ക്രൂഡ് വില. പലവട്ടം എണ്ണക്കന്പനികളുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പു വരെ കൊള്ള തുടരാനാണ് കേന്ദ്ര നീക്കം. വരുമാനനേട്ടമുള്ളതിനാല്‍ സംസ്ഥാനത്തിനും വില കുറയ്ക്കുന്നതിനോടു താത്പര്യമില്ല.
വാസ്തവത്തില്‍ പെട്രോളിന് ഇപ്പോള്‍ വെറും 47.35 രൂപ മാത്രമേ എല്ലാ ചെലവുംകൂടി കൂട്ടിയാല്‍ ആകുന്നുള്ളൂ. പത്തു രൂപ ലാഭം കൂടി കൂട്ടിയാലും ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 57.35 രൂപ മാത്രമേ വരൂ. 19.90 രൂപയോളം എക്സൈസ് ഡ്യൂട്ടിയും 3.66 രൂപ കമ്മീഷനും 24.93 രൂപ വാറ്റും സംസ്ഥാന സർക്കാരിന്‍റെ രണ്ടു രൂപ സെസും കൂടി കൂട്ടുന്പോഴാണ് 107.8 രൂപയ്ക്കുമേല്‍ പെട്രോളിനു വില വരുന്നത്. കഴിഞ്ഞ നവംബർ അവസാനം മുതല്‍ എണ്ണവില വൻതോതില്‍ ഇടിഞ്ഞിട്ടും സർക്കാരും എണ്ണക്കന്പനികളും വില കുറച്ചില്ല. സാന്പത്തികവർഷത്തെ രണ്ടാം പാദ കണക്കുപ്രകാരം എണ്ണക്കന്പനികള്‍ക്ക് 27,295 കോടി രൂപയുടെ ലാഭമുണ്ട്. ഇതോടെ മുൻവർഷം എണ്ണക്കന്പനികള്‍ക്കുണ്ടായ നഷ്ടം നികന്നു എന്നു വ്യക്തമായിട്ടും സർക്കാർ മൗനം തുടരുകയാണ്.
രാജ്യത്ത് ഇപ്പോള്‍ കടുത്ത വിലക്കയറ്റം നേരിടുകയാണ്. പയറുവർഗങ്ങള്‍ക്കും അരിക്കും 30 ശതമാനം വരെ വില വർധനയുണ്ടായിട്ടുണ്ട്. എണ്ണവിലയില്‍ കുറവുണ്ടായാല്‍ വിപണിയിലും വിലക്കുറവുണ്ടാകും. തെരഞ്ഞെടുപ്പ് അടുത്തുവരുന്പോള്‍ ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാനായി എണ്ണവിലയില്‍ കുറവുവരുത്താൻ കാത്തിരിക്കുകയാണു കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാരിനും വില കുറയ്ക്കുന്നതിനോടു താത്പര്യമില്ല. സാന്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സർക്കാരിന് എണ്ണയില്‍നിന്നു കിട്ടുന്ന നികുതിയാണ് പ്രധാന വരുമാനം.2022 ഫെബ്രുവരി മുതല്‍ സെപ്റ്റംബർ വരെ ബ്രന്‍റ് ക്രൂഡ് ബാരലിന് 100 ഡോളറിനു മുകളിലായിരുന്നു വില.
സംസ്ഥാനത്ത് 2022 മേയില്‍ 117 രൂപ വരെയായി പെട്രോള്‍ വില ഉയർന്നു. നിലവിലെ കണക്കനുസരിച്ച് മുൻവർഷത്തെ നഷ്ടം നികത്തിയ ശേഷവും 45,000 കോടിയിലേറെ പോക്കറ്റിലാക്കിയിട്ടും ജനത്തെ കൊള്ളയടിക്കുന്ന എണ്ണവില കുറയ്ക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. എണ്ണക്കന്പനികളുമായി പലവട്ടം സർക്കാർ ചർച്ച നടത്തിയെങ്കിലും കൊള്ള തുടരാൻതന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് വില കുറച്ച് അതു വോട്ടാക്കിമാറ്റാൻ കാത്തിരിക്കുകയാണു കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍.