Home Featured ബംഗളൂരു-അയോധ്യ പ്രതിദിന വിമാന സര്‍വിസ് 17 മുതല്‍

ബംഗളൂരു-അയോധ്യ പ്രതിദിന വിമാന സര്‍വിസ് 17 മുതല്‍

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ പ്രതിദിന സര്‍വിസ് ആരംഭിക്കും.ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായാണ് സര്‍വിസ് വര്‍ധിപ്പിക്കുന്നത്. അയോധ്യയില്‍നിന്ന് ഡല്‍ഹിയെയും ബന്ധിപ്പിച്ചാണ് ഈ സര്‍വിസുണ്ടാവുക.

യുവതി പപ്പടക്കോല്‍ വിഴുങ്ങി,അതിസാഹസികമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

മലപ്പുറം സ്വദേശിനി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വായിലൂടെതന്നെ പുറത്തെടുത്തു.മാനസികാരോഗ്യത്തെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പപ്പടക്കോല്‍ വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ റഫര്‍ ചെയ്തത്.സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പപ്പടക്കോല്‍ എടുക്കുമ്ബോള്‍ ആന്തരിക രക്തസ്രാവം ഉണ്ടായാല്‍ അപ്പോള്‍തന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയശേഷം വായിലൂടെതന്നെ തിരിച്ചെടുക്കാൻ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്.

ഇ.എൻ.ടി., അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ പരിക്കേല്‍ക്കാതെ വായിലൂടെ തന്നെ പപ്പടക്കോല്‍ പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. ഫൈബര്‍ ഒപ്ടിക് ഇൻട്യുബേറ്റിങ് വീഡിയോ എൻഡോസ്കോപ്പ്, ഡയറക്‌ട് ലാറിയങ്കോസ്കോപ്പി എന്നീ പ്രക്രിയകളും ശസ്ത്രക്രിയയ്ക്ക് സഹായകമായി.ഇത്രയും വിഭാഗങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group