Home Featured ബെംഗളൂരുവിലെ ഓട്ടോറിക്ഷ യാത്ര ഇനി ചെലവേറും; മിനിമം നിരക്ക് 50 ആക്കണം; ആവശ്യവുമായി സംഘടനകൾ

ബെംഗളൂരുവിലെ ഓട്ടോറിക്ഷ യാത്ര ഇനി ചെലവേറും; മിനിമം നിരക്ക് 50 ആക്കണം; ആവശ്യവുമായി സംഘടനകൾ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ മെട്രോ റെയിൽ – ബസ് ടിക്കറ്റ് നിരക്കുയർത്തിയതിന് പിന്നാലെ ഓട്ടോറിക്ഷ നിരക്കുയരാനുള്ള സാധ്യത ശക്തമാകുന്നു. മിനിമം നിരക്ക് 10 രൂപ വർധിപ്പിക്കാനാണ് ആലോചന. ഇതോടെ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ യാത്ര ചെലവേറിയതായിത്തീരും. മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ നിരക്ക് ഈടാക്കണമെന്നുമാണ് ആവശ്യം.

നിരക്ക് ഉയർത്തണമെന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരു സിറ്റി ഡിസ്ട്രിക്റ്റ് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് യോഗം ചേർന്നു. ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിൽ ജില്ലാ ഗതാഗത അതോറിറ്റി (ഡിടിഎ) അവലോകനം ചെയ്യും.ആദ്യ രണ്ട് കിലോമീറ്ററിനുള്ള മിനിമം നിരക്ക് 40 രൂപയും തുടർന്നുള്ള ഓരോ 1.5 കിലോമീറ്ററിനും 20 രൂപയും ആയി ഉയർത്താനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. നിലവിലെ കുറഞ്ഞ നിരക്ക് 30 രൂപയും ഓരോ 1.5 കിലോമീറ്ററിനും 15 രൂപയുമാണ്

ഇന്ധന വില വർധന, അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുന്നതിനാൽ മിനിമം നിരക്കിലടക്കം മാറ്റം വരുത്തണമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ രണ്ട് കിലോമീറ്ററിന് 40 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമാക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. 2013ലും 2021 നവംബറിലും ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്കിൽ പരിഷ്കരണം നടത്തിയിരുന്നു. 2021ൽ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി നിശ്ചയിച്ചു.

മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ ഈടാക്കണമെന്നുമുള്ള ആവശ്യത്തോട് വ്യത്യസ്ത നിലപാടാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്. മിനിമം നിരക്ക് 40 രൂപയായി ഉയർത്തുകയും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 20 രൂപ നിരക്ക് ഈടാക്കുകയും ചെയ്യുന്ന നിർദേശത്തോടാണ് ഗതാഗത വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

ഫെബ്രുവരി 8ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മെട്രൊ നിരക്ക് ഉയർത്തിയിരുന്നു. പല റൂട്ടുകളിലും 100 ശതമാനം വർധനവും തിരക്ക് കൂടുതലുള്ള സമയങ്ങളിൽ അഞ്ച് ശതമാനം അധികമായി നിരക്ക് ഉയർത്തുകയും ചെയ്തു. നിരക്ക് ഉയർത്തിയതോടെ യാത്രക്കാരുടെ എണ്ണം കുറയുകയും യാത്രക്കാരിൽ നിന്ന് എതിർപ്പ് ശക്തമാകുകയും ചെയ്തതോടെ സർക്കാർ ഇടപെടൽ നടത്തിയിരുന്നു. നിരക്ക് വർധനവ് നടപ്പിലാക്കി പത്ത് ദിവസത്തിന് ശേഷ, യാത്രക്കാരുടെ എണ്ണം പ്രതിദിനം 6.3 ലക്ഷമായി കുറഞ്ഞതായി ബിഎംആർസിഎൽ വൃത്തങ്ങൾ അറിയിച്ചിരുന്നു.

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, വിശപ്പ് എന്ന വികാരം തന്നെ ഇല്ല, ഷുഗർ ലെവൽ 45ൽ; ‘അനോറെക്സിയ നെർവോസ’ തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു

കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി ശ്രീനന്ദ മരിക്കുമ്പോൾ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ. രക്തസമ്മർദവും ഷുഗർ ലെവലുമെല്ലാം ഏറെ താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർ പറഞ്ഞു. കണ്ണൂർ മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തിൽ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കുട്ടി ആശുപത്രിയിലെത്തുമ്പോൾ 20-25 കിലോ മാത്രമായിരുന്നു തൂക്കം. ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്. 70 ബി.പിയേ ഉണ്ടായിരുന്നുള്ളൂ. ഷുഗർ ലെവൽ 45. സോഡിയം 120. എല്ലാം വളരെ കുറവായിരുന്നു. എല്ലുംതോലുമായ ശരീരമായിരുന്നു. പേശീഭാരം തീരെയില്ല. യൂട്യൂബിൽ കണ്ടതുകൊണ്ട് മാത്രം ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നെങ്കിൽ ഒരു പരിധി വരെയേ അങ്ങനെ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. വിശപ്പ് എന്ന വികാരം മനുഷ്യന് പിടിച്ചുനിർത്താൻ പറ്റാത്ത സംഭവമാണ്. കുട്ടിക്ക് ‘അനോറെക്സിയ നെർവോസ’ എന്ന സൈക്യാട്രിക് സാഹചര്യമുണ്ടായി. അത് വീട്ടുകാർക്ക് തിരിച്ചറിയാനായില്ല’ -കുട്ടിയെ ചികിത്സിച്ച ഡോക്ടർ നാഗേഷ് പറഞ്ഞു.

അനോറെക്സിയ നെർവോസ ഒരു സൈക്യാട്രിക് ഡിസോർഡറാണെന്ന് ഡോക്ടർ പറയുന്നു. ആരെങ്കിലും ഒരാളെ ‘തടിയാ’, ‘തടിച്ചി’ എന്ന് വിളിച്ചാൽ അതിന് പിന്നാലെ ഭക്ഷണം കുറക്കുകയും തടി കുറക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള സംഭവം തന്നെ ഇല്ലാതാകും. ഇത് ഡിപ്രഷൻ പോലെ ഒരു മാനസിക രോഗാവസ്ഥയായി മാറും. തുടക്കത്തിലേ ചികിത്സയെടുത്താൽ ഭേദമാക്കാനാകും. ഒരു പരിധിവിട്ടാൽ പിന്നെ നിയന്ത്രിച്ച് നിർത്താനാകില്ല -ഡോക്ടർ പറയുന്നു.

ഗുരുതരമായ ഈറ്റിങ് ഡിസോർഡറും മാനസികാരോ​ഗ്യ പ്രശ്നവുമാണ് അനോക്സിയ നെർവോസയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാൽ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ​ഗുരുതരമാകും.

You may also like

error: Content is protected !!
Join Our WhatsApp Group