Home Featured ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കൈയോടെ പിടികൂടി ബംഗ്ലാദേശി വ്ലോഗര്‍മാര്‍; കേസെടുത്തു പൊലീസ് !

ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കൈയോടെ പിടികൂടി ബംഗ്ലാദേശി വ്ലോഗര്‍മാര്‍; കേസെടുത്തു പൊലീസ് !

ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്.ബെംഗളൂരു നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്‍റെ പെണ്‍ സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം ബെംഗളൂരു പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്.

‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച്‌ വീഡിയോയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘ബെംഗളൂരു കൊട്ടാരം കാണുന്നതിനായി ഓട്ടോറിക്ഷയില്‍ പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് പ്രകാരം ഒരു ഓട്ടോ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ മീറ്റര്‍ ചാര്‍ജിന് ഞങ്ങളെ കൊട്ടാരത്തില്‍ കൊണ്ടുവിടാമെന്ന് സമ്മതിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ നിരക്ക് 320 രൂപ. അത് നല്‍കുന്നതിനായി ഞാൻ എന്‍റെ പേഴ്സില്‍ നിന്നും 500 രൂപയുടെ ഒരു നോട്ട് എടുത്ത് അയാള്‍ക്ക് നല്‍കി. ഇതിനിടയില്‍ അയാള്‍ ഞങ്ങളോട് സൗഹൃദ സംഭാഷണവും നടത്തുന്നുണ്ടായിരുന്നു.

പക്ഷേ, ഞൊടിയിടയില്‍ ഞാൻ നല്‍കിയ 500 രൂപയുടെ നോട്ട് അയാള്‍ ഷര്‍ട്ടിനിടയില്‍ ഒളിപ്പിച്ചതിന് ശേഷം കയ്യില്‍ രഹസ്യമായി ഒരു നൂറു രൂപ നോട്ട് കാണിച്ച്‌ ഞാൻ നല്‍കിയത് 100 രൂപ ആണെന്നും ബാക്കി കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. സംസാരത്തിനിടയില്‍ എനിക്ക് തെറ്റ് പറ്റിയതാണെന്ന് കരുതി ഞാൻ അയാളുടെ കൈയില്‍ നിന്നും 100 രൂപ തിരികെ വാങ്ങിയിട്ട് വീണ്ടും ഒരു 500 രൂപ നോട്ട് കൂടി നല്‍കി. അയാള്‍ അത് വാങ്ങി മീറ്റര്‍ ചാര്‍ജിലെ തുക എടുത്തതിന് ശേഷം കൃത്യമായി തുക ബാക്കി നല്‍കി. എന്നാല്‍ പിന്നീട് വീഡിയോ എഡിറ്റിങ്ങിനിടയിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് തനിക്ക് മനസ്സിലായതൊന്നുമാണ് വ്ലോഗര്‍ വീഡിയോയില്‍ പറയുന്നത്. ബെംഗളൂരുവിലെ ‘ഈ ഓട്ടോ ഡ്രൈവറെ അകറ്റി നിര്‍ത്തുക’ എന്ന തലക്കെട്ടോടൊണ് യൂറ്റ്യൂബ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വ്ലോഗര്‍മാരുടെ വീഡിയോ കണ്ട Mrityunjay Sardar എന്ന കന്നഡികനാണ് ഇത് സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ ബെംഗളൂരു പൊലീസിനെ ചിത്രങ്ങള്‍ സഹിതം ടാഗ് ചെയ്ത് പങ്കുവച്ചത്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,’ ബംഗ്ലാദേശി ബ്ലോഗറും കാമുകിയും യാത്ര ചെയ്യുകയായിരുന്നു – “നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ ചതിച്ചത്. ഇങ്ങനെയാണോ നമ്മള്‍ വിദേശികളോട് പെരുമാറുന്നത് ?? ദയവായി നടപടിയെടുക്കുക.’ എന്ന്. പിന്നാലെ കുറിപ്പ് വൈറലാകുകയും ബെംഗളൂരു പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഏതായാലും വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പ് നടത്തിയ ഓട്ടോക്കാരനെതിരെ നടപടി എടുത്തിരിക്കുകയാണ് ബെംഗളൂരു പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്ത ചിത്രം ബെംഗളൂരു പൊലീസ് എക്സില്‍ പങ്കുവച്ചു.

ഇൻസ്റ്റഗ്രാം ലൈവിലെത്തി യുവാവിന്‍റെ ആത്മഹത്യ; ഭാര്യയുടെ പരാതിയില്‍ പെണ്‍സുഹൃത്തിനെതിരെ കേസ്

ഇൻസ്റ്റഗ്രാം ലൈവിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വിക്രം എന്ന യുവാവാണ് ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ഇൻസ്റ്റഗ്രാം ലൈവിലൂടെ ആത്മഹത്യ ചെയ്തത്.ഭര്‍ത്താവിനെ ഏതാനും ദിവസങ്ങളായി ഒരു സ്ത്രീ ശല്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹത്തോട് ആത്മഹത്യ ചെയ്യാൻ നിര്‍ബന്ധിക്കാറുണ്ടായിരുന്നതായുംവിക്രമിന്‍റെ ഭാര്യ നീരു പൊലീസിനോട് പറഞ്ഞു. ഹിസാര്‍ സ്വദേശിനിയായ സ്ത്രീയുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വിക്രം സെക്ടര്‍ 38ലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പിന്നാലെ സ്ത്രീ അദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ നിര്‍ബന്ധിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും നീരു പൊലീസിനോട് പറഞ്ഞു.ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ അൻഷി എന്ന യുവതിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group