Home Featured ആഗോള വൻകിട കമ്ബനികളുടെ ഇഷ്ട കേന്ദ്രമായി ബംഗളൂരു.

ആഗോള വൻകിട കമ്ബനികളുടെ ഇഷ്ട കേന്ദ്രമായി ബംഗളൂരു.

ആഗോള വൻകിട കമ്ബനികളുടെ ഇഷ്ട കേന്ദ്രമായി ബംഗളൂരു. ഭാവിയില്‍ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതല്‍ വികസനം കൈവരിക്കുന്ന നഗരമായി ബംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്ബനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ വൻകിട കമ്ബനികള്‍ നഗരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മലയാളികള്‍ക്കും ഗുണം ചെയ്യും.ബംഗളൂരുവില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോർപ്പറേഷനുകള്‍ താത്പര്യപ്പെടുന്നത്. ഭാവിയിലെ വളർച്ച്‌ മുൻപില്‍ കണ്ടുകൊണ്ടാണ് ഈ നീക്കം.

ഒക്യുപ്പൻസിയുള്ള ഓഫീസ് സ്ഥാപിക്കുന്നതിനായി വൻകിട കെട്ടിടങ്ങള്‍ കമ്ബനികള്‍ വാടകയ്ക്ക് എടുക്കുന്നതും നിർമ്മിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ബംഗളൂരു നഗരത്തില്‍ കമ്ബനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവെന്നതിന് തെളിവ്.ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഡിമാൻഡ് 55 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് 45 ശതമാനമാണ് ഡിമാൻഡ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1.56 കോടി സ്‌ക്വയർഫീറ്റ് സ്ഥലം ആണ് വിവിധ കമ്ബനികള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത്.

50,000 മുതല്‍ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള ഓഫീസ് സ്‌പേസുകളോടുള്ള കമ്ബനികളുടെ താത്പര്യം 21 ശതമാനം ആണ്. ഇതിന് താഴെയുള്ള ഓഫീസ് സ്‌പേസുകള്‍ വെറും 11.7 ശതമാനം മാത്രമാണ് വിറ്റും വാടകയ്ക്കും പോകുന്നത്. ഇത് സൂചിപ്പിക്കുന്നത് വലിയ ഓഫീസുകള്‍ സ്ഥാപിക്കാനാണ് കമ്ബനികള്‍ ലക്ഷ്യമിടുന്നത് എന്നാണ്.കേരളത്തില്‍ നിന്ന് നല്ലൊരു ശതമാനം ചെറുപ്പക്കാർ ബംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ട്. വൻ കിട കമ്ബനികള്‍ നഗരത്തിലേക്ക് എത്തുന്നതോടെ വലിയ അവസരങ്ങളാണ് ഇവർക്ക് ലഭിക്കുക

നിരന്തരം ബലാത്സംഗ ഭീഷണി മുഴക്കിയയാളെ വീട്ടില്‍ കയറി ‘പഞ്ഞിക്കിട്ട്’ കോണ്‍ഗ്രസ് വനിത നേതാവും സംഘവും; വിഡിയോ

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ വീട്ടില്‍ കയറി തല്ലി കോണ്‍ഗ്രസ് വനിത നേതാവും സംഘവും.ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ റോഷ്നി കുശാല്‍ ജയ്സ്വാളാണ് , തനിക്കെതിരെ ബലാത്‌സംഗ ഭീഷണി മുഴക്കുകയും മോശം കമന്റുകള്‍ ഇടുകയും ചെയ്തയാളെ അനുയായികള്‍ക്കൊപ്പമെത്തി മർദിച്ചത്. സഫ്റോണ്‍ രാജേഷ് സിങ് എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌. റോഷ്നിയും സംഘവും എത്തിയതോടെ രാജേഷ് സിങ്ങിന്റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ ആള്‍ക്കൂട്ടം രാജേഷിനെ വീട്ടില്‍ നിന്നിറക്കുകയും ഇവർ പിടിച്ചുകൊടുത്തതിനെ തുടർന്ന് റോഷ്നിയും പിന്നീട് മറ്റുള്ളവരും മർദിക്കുന്നതുമാണ് വീഡിയോയിലുള്ളത് . ഇതിനിടെ രാജേഷിന്റെ ഭാര്യയും മകളും തടയാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് ആള്‍ക്കൂട്ടത്തോട് അഭ്യർഥിക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യയാണ് ആള്‍ക്കൂട്ടത്തില്‍നിന്ന് ഇയാളെ രക്ഷിച്ച്‌ വീട്ടിനകത്തേക്ക് കൊണ്ടുപോകുന്നത്.

നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ തന്നെ ബലാത്‌സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെന്നും മോശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണി സഹിക്കാൻ വയ്യാത്ത അവസ്ഥയായപ്പോഴാണ് വീട്ടിലെത്തിയതെന്നും ഇയാളുടെ സ്വഭാവം ഭാര്യയെയും മകളെയും അറിയിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും തന്റെ പ്രവൃത്തി ഇത്തരം ഭീഷണികള്‍ നേരിടുന്ന മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും റോഷ്നി പറഞ്ഞു .

You may also like

error: Content is protected !!
Join Our WhatsApp Group